Home / Articles / എന്താണ് ഹാര്‍ട്ട് ബ്ലോക്ക് , എങ്ങനെ ഉണ്ടാവുന്നു? ആന്‍ജിയോഗ്രാം ചെയ്യുന്നതിലെ അപകടം.

എന്താണ് ഹാര്‍ട്ട് ബ്ലോക്ക് , എങ്ങനെ ഉണ്ടാവുന്നു? ആന്‍ജിയോഗ്രാം ചെയ്യുന്നതിലെ അപകടം.

ഇന്ന് കണ്ടുവരുന്ന രോഗങ്ങളില്‍ ഒരു പ്രധാന രോഗമാണല്ലോ ഹാര്‍ട്ട്‌ ബ്ലോക്ക്. ഇതിന് ഇരകളായി കഴിയുമ്പോളാണ് ഇതിന്‍റെ ചികിത്സകളെപ്പറ്റിയും, ഇതിന്‍റെ കാരണങ്ങളെപ്പറ്റിയും അന്വേഷിച്ചിറങ്ങുന്നത്. എന്നാല്‍ ഇത് ഒട്ടുംതന്നെ പേടിക്കേണ്ട രോഗമല്ല എന്നാണ് മോഹനന്‍ വൈദ്യര്‍ പറയുന്നത്. ഈ രോഗം എന്താണെന്നും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

എന്താണ് ഹാര്‍ട്ട്‌ ബ്ലോക്ക്?

ഹൃദയത്തിന്‍റെ രക്തധമനികളില്‍ ഉണ്ടാവുന്ന ഒരു അവസ്ഥയാണിത്. ഹൃദയധമനികള്‍ അടഞ്ഞുപോകുന്നു. അതായത്, ഹൃദയ പേശികളില്‍ രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നു.

man with chest pain

ഹാര്‍ട്ട്‌ ബ്ലോക്ക്, വെരിക്കോസ്, പൈല്‍സ്, കൊഴുപ്പടിഞ്ഞുകൂടുന്നത് എല്ലാംതന്നെ വൈദ്യര്‍ ഒരേ രീതിയിലുള്ള രോഗാവസ്ഥയായാണ്‌ കാണുന്നത്. വൈദ്യരുടെ അഭിപ്രായത്തില്‍ 90 ശതമാനം ആളുകളും വായൂ മൂലമുള്ള നെഞ്ചുവേദനക്കാണ് ആശുപത്രിയിലേക്ക് പോകുന്നത്. ഒരു 12 വെളുത്തുള്ളിയും പാലും കൂടി കഴിച്ചാല്‍ ഈ വായുവിന്‍റെ ശല്യം മാറുമെന്ന് വൈദ്യര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇതൊന്ന് ശ്രമിച്ചുനോക്കുകപോലും ചെയ്യാതെ ഭയന്ന് ആശുപത്രികളിലേക്ക്‌ ഓടുന്നു. ആശുപത്രിയില്‍ എത്തിയാല്‍ എന്താണ് സംഭവിക്കുന്നത്‌?

ആന്‍ജിയോഗ്രാം എന്ന പ്രശ്നം‍.

നെഞ്ചിനുവേദന എന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ അവര്‍ ആന്‍ജിയോഗ്രാം ചെയ്യുന്നു. എന്താണിത്?

വളരെ ലളിതമായി പറഞ്ഞാല്‍ ഇതൊരു പ്രത്യേകതരം എക്സ്റേ ടെസ്റ്റാണ്. ഇത് ചെയ്യുന്നത് കൊറോണറി ആര്‍ട്ടറി എവിടെയാണ് ചെറുതായിരിക്കുന്നത് അല്ലെങ്കില്‍ എവിടെയാണ് തടസ്സപ്പെട്ടിരിക്കുന്നത്, അത് എത്രത്തോളം ചെറുതായിരിക്കുന്നു, തടസ്സപ്പെട്ടിരിക്കുന്നു എന്ന് ഡോക്ടറിന് അറിയാനാണ്. പറഞ്ഞപ്പോള്‍ വളരെ എളുപ്പം തീര്‍ന്നു. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ അങ്ങനെയല്ല.

 

 

ആന്‍ജിയോഗ്രാം ചെയ്യാനുപയോഗിക്കുന്ന മഷി അച്ചടിമഷി ആണെന്ന് വൈദ്യര്‍ ഉറപ്പിച്ച് പറയുന്നു. ഇത് ഉപയോഗിച്ചെങ്കില്‍ മാത്രമേ ധമനികള്‍ എത്രത്തോളം ചുരുങ്ങിയിരിക്കുന്നു അല്ലെങ്കില്‍ തടസ്സപ്പെട്ടിരിക്കുന്നു എന്ന് ഒരു ഡോക്ടര്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.”

ആന്‍ജിയോഗ്രാം ചെയ്യുന്നതിന്‍റെ ദോഷവശങ്ങള്‍

 • ഇത് ചെയ്യാന്‍ ഉപയോഗിക്കുന്ന മഷി ശരീരത്തില്‍ അവശേഷിക്കുന്നു.
 • ആന്‍ജിയോഗ്രാം ചെയ്ത് പുറത്തുവരുന്ന ആള്‍ ക്ഷീണിതനായി കാണപ്പെടും.
 • കോശങ്ങള്‍ക്ക് ബലഹീനത ഉണ്ടാക്കുന്നു.
 • ഈ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഹൃദയ സ്തംഭനം വന്ന് മരിക്കുന്നു. എന്നാല്‍ അത് സാധാരണ ഒരു ഹൃദയ സ്തംഭനമായി കരുതപ്പെടുന്നു.

ഒരു ധമനി തടസ്സപ്പെട്ടാല്‍ പകരം അടുത്തതിലൂടെ രക്തം പമ്പ് ചെയ്യാന്‍ ശരീരത്തിന് കഴിവുണ്ട്. എന്നാല്‍ ആരും അത് മനസ്സിലാക്കുന്നില്ല. സ്വന്തം ശരീരത്തെപ്പറ്റി ആരും ഒന്നും മനസ്സിലാക്കുന്നില്ല. അതിന് ഉദാഹരണമായി നമുക്ക് കാണാന്‍ കഴിയുന്നത്‌ കുഞ്ഞ് കുട്ടികളില്‍ ഹൃദയ വാല്‍വിലുണ്ടാവുന്ന ദ്വാരമാണ്. കുഞ്ഞ് വലുതാവുമ്പോള്‍ അത് തനിയെ അടഞ്ഞുപോകുന്നു. എന്നാല്‍ പലപ്പോഴും ശരീരത്തിന്‍റെ സ്വയം ശരിയാക്കാനുള്ള കഴിവിനെ നശിപ്പിക്കുന്നു.

ഹാര്‍ട്ട്‌ ബ്ലോക്ക് ഉണ്ടാവാനുള്ള കാരണങ്ങള്‍

 • വിരുദ്ധാഹാരങ്ങള്‍
 • ഇന്നത്തെ ഭക്ഷണ രീതികളും, ഫാസ്റ്റ് ഫുഡ് സമ്പ്രദായവും. ഇത് കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു.
 • ട്രാന്‍സ് ഫാറ്റ് എന്ന വില്ലന്‍. എല്ലാവിധ ബേക്കറി ഭക്ഷണങ്ങളിലും, ഫാസ്റ്റ് ഭക്ഷണങ്ങളിലും ഇത് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന്‍റെ സാധാരണ താപനിലയായ 37 ഡിഗ്രിയില്‍ ഇത് അലിയില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹാര്‍ട്ട്‌ ബ്ലോക്കിന് ഒരു പ്രധാന കാരണം ട്രാന്‍സ് ഫാറ്റാണ്.
 • കൊച്ചുകുട്ടികള്‍ക്ക് വളരെ ചെറുപ്പംമുതലേ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ വാങ്ങിനല്‍കുന്നു. അതോടൊപ്പം വ്യായാമം കുറവുള്ള ഇന്നത്തെ ജീവിതരീതിയും കൂടിയാകുമ്പോള്‍ ചെറുപ്പത്തിലേ കിതപ്പും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു.
 • ഭയം എന്ന ഘടകം. ഏതൊരു അസുഖത്തെ ഭയക്കുന്നുവോ അത് ആദ്യം മനസ്സിലും പിന്നീട് ശരീരത്തിലും പിടിപെടുന്നു. അതിനൊരു ഉദാഹരണമായി വൈദ്യര്‍ പറയുന്നത് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍മാര്‍ തന്നെയാണ്. 75 ശതമാനം ഹൃദയത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. കാരണം അവര്‍ എന്നും അങ്ങനെയുള്ള രോഗികളെയാണ് ചികിത്സിക്കുന്നത്. അവരുടെ മനസ്സില്‍ അത് പതിയുന്നു. ഒരു ചെറിയ നെഞ്ചുവേദന വന്നാല്‍പോലും ഹൃദയസ്തംഭനമെന്ന് ഭയപ്പെടുന്നു.

ഹാര്‍ട്ട്‌ ബ്ലോക്ക് എങ്ങനെ തടയാം?

 • വിരുദ്ധാഹാരം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
 • എന്താണ് കഴിക്കുന്നതെന്ന് മനസ്സിലാക്കി കഴിക്കുക. അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് നല്ലത് ഭക്ഷിക്കുക.
 • ദൈനംദിനം ഭക്ഷണത്തില്‍ നാരങ്ങ ഉള്‍പ്പെടുത്തുക. ഇത് കൊഴുപ്പ് അലിയിക്കാന്‍ അത്യുത്തമമാണ്.
 • വിഷാംശങ്ങള്‍ ഇല്ലാത്ത ജൈവഭക്ഷണം കഴിക്കുക.
 • കഴിക്കുന്ന ആഹാരം ചവച്ചരച്ച് സാവധാനം കഴിക്കുക.

About Admin Malayalam

10 comments

 1. സര്‍ എന്താണ് വിരുദ്ധ ആഹാരം ഒന്ന് വിഷതീകരിക്കാമോ.

 2. Vaidyare, വിരുദ്ധ ആഹാരം എന്താണ് എന്ന് ഒന്ന് വിഷതീകരിക്കാമോ?

 3. തെറ്റിധാരണകള്‍ പരത്തുന്ന ഒരു ലേഖനം. കുറച്ചു സത്യങ്ങളും, കുറെ മണ്ടത്തരങ്ങളും. ഹാര്‍ട്ട്‌ ബ്ലോക്ക്‌ ഉം , കൊറോണറി ആര്‍ട്ടറി യില്‍ ഉണ്ടാകുന്ന ബ്ലോക്കും ൨ വ്യത്യസ്തമായ സംഭവങ്ങളാണ്. ഹാര്‍ട്ട്‌ അറ്റാക്ക്‌ മൂലമുള്ള നെഞ്ചുവേദന ഗ്യാസ്ട്രബിള്‍ നിന്നും വേര്‍തിരിച്ച് അറിയാന്‍ ഒരു ഇസിജി യും, ഒരു ബ്ലഡ്‌ ടെസ്റ്റും മതി. ഗ്യാസ്ട്രബിള്‍ ആണെന്ന് കരുതി ഹാര്‍ട്ട്‌ അറ്റാക്ക്‌ നെ അവഗണിച്ചാല്‍ വിവരമറിയും. അറ്റാക്ക്‌ വന്നാല്‍ നിങ്ങള്‍ ആശുപത്രിയില്‍എത്താന്‍ എടുക്കുന്ന ഓരോ മിനിറ്റ് ഉം വിലപ്പെട്ടതാണ്. ഹാര്‍ട്ടിന്റെ ഒരു ധമനി പൂര്‍ണമായും ബ്ലോക്ക്‌ ആയാല്‍ തക്കസമയത്ത് ട്രീററ്മെന്റ് കിട്ടിയില്ലെങ്കില്‍ ആ ധമനി രക്തം കൊണ്ടെത്തിക്കുന്ന ഏരിയ മൊത്തം നശിച്ചുപോകും. പിന്നീട് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ വരും. ആന്ജിയോഗ്രാഫിക്ക് തീര്‍ച്ചയായും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. കിഡിനിക്ക് കുഴപ്പമൊന്നും ഇല്ലാത്ത ആളാണെങ്കില്‍ dye മുഴുവന്‍ മൂത്രം വഴി പുറത്ത് പോയ്ക്കോളും. കിഡിനി കുഴപ്പമുള്ള രോഗികള്‍ ആന്ജിയോഗ്രാഫിക്ക് വിധേയമാവുന്നതിന് മുന്‍പ് 10 വട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും. കേട് വന്ന കിഡിനിക്ക് Dye മുഴുവനായി അരിച്ചു പുറമ്തള്ളാന്‍ കഴിഞ്ഞെന്നു വരില്ല.

 4. നമ്മുടെ ശാസ്ത്രം ഓരോ ദിവസവും മുന്നേറുകയാണ്. അതിനനുസരിച്ച് ഓരോരോ മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതില്‍ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എന്നാല്‍ ആരോഗ്യരംഗത്തെ കാര്യം എടുക്കുമ്പോള്‍ ശാസ്ത്ര മുന്നേറ്റം എത്രത്തോളം സഹായകമായിട്ടുണ്ട് എന്നതിനെ സംബന്ധിച്ച് ഓരോ വ്യക്തിയും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം എല്ലാവരുടെയും കണ്ണിന്‍റെ മുന്‍പില്‍ കാണുന്നപോലെ ഓരോ ദിവസവും പുതിയ രോഗങ്ങളും പുതിയ മരുന്നുകളും കണ്ടുപിടിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതിന് ഒരു കുറവും വന്നതായി കാണാന്‍ സാധിക്കുന്നില്ല. ഏറ്റവും ചെറിയ ഒരു ഉദാഹരണം എടുത്താല്‍തന്നെ ഇത് മനസ്സിലാക്കാം. നമ്മുടെ ശരാശരി ആയുസ്സ് കൂടിവരുകയാണോ അതോ കുറഞ്ഞുവരുകയാണോ? ചിന്തിക്കേണ്ടിയിരിക്കുന്നു…
  ഭയം ഒരു വലിയ ഘടകമാണ്. മനുഷ്യനെ ഇന്ന് ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ഇന്നത്തെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യമെഖല തന്നെയാണ്. ഇന്ന് ഒരു ശരാശരി കേരളീയന് ഒരു പനി വന്നാല്‍ ബ്ലഡ്‌ ക്യാന്‍സര്‍ ആണോ എന്നും, ഒരു മുഴ വന്നാല്‍ ക്യാന്‍സര്‍ ഉണ്ടോ എന്നും, ഒരു നെഞ്ചിന് വേദന വന്നാല്‍ ഹാര്‍ട്ട് അറ്റാക്ക്‌ ആണോ എന്നും ചിന്തയാണ് ആദ്യം മനസ്സിലേക്ക് വരുന്നത്. ഈ പേടി മാത്രം മതി അയാളെ കൊല്ലാന്‍. വിഷം ഒരാളുടെ ഉള്ളില്‍ ചെന്നാല്‍ അയാള്‍ അത് അറിഞ്ഞില്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് മരിക്കുമെന്നിരിക്കട്ടെ. എന്നാല്‍ താങ്കള്‍ കഴിച്ചത് വിഷമാണെന്ന് അയാളോട് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ പത്ത് മിനിറ്റിനുള്ളില്‍ മരിക്കുന്നു. ഇനി വിഷം ഒന്നും കഴിച്ചില്ലെങ്കില്‍ പോലും വെറുതെ ഒരാള്‍ താങ്കള്‍ ഇപ്പോള്‍ കഴിച്ചത് വിഷമാണെന്ന് പറഞ്ഞാല്‍ അതും അയാളുടെ മരണകാരണം ആയേക്കാം. ഇതാണ് http://welcometonature.org യുടെ സന്ദേശവും.
  വൈദ്യന്മാര്‍ക്ക്‌ പലപ്പോഴും medical terms, രോഗങ്ങളുടെ പുതിയ പേരുകളോ അറിയണമെന്നില്ല. എന്നാല്‍ അവര്‍ക്ക് മനുഷ്യ ശരീരത്തെയും പ്രകൃതിയേയും അറിയാം. ഒരു രോഗവുമായി അവരുടെ മുന്‍പില്‍ ചെല്ലുമ്പോള്‍ നല്ല വൈദ്യന്മാര്‍ ഒരിക്കലും ടെസ്റ്റ് റിപ്പോര്‍ട്ടുകളോ, records ഓ നോക്കാറില്ല. അവര്‍ക്കത് വായിച്ചാല്‍ മനസ്സിലാവുകയും ഇല്ല. എന്നാല്‍ അവര്‍ തന്‍റെ മുന്‍പില്‍ നില്‍ക്കുന്ന രോഗിയേയും അവന്‍റെ മനസ്സിനേയും വായിച്ചുനോക്കി അതിനെ പഠിക്കും. രോഗിയെ ഭയപ്പെടുത്താതെതന്നെ അതിനുള്ള പോംവഴിയും നിര്‍ദ്ദേശിക്കും.
  അങ്ങനെയുള്ള വൈദ്യന്‍മാരുടെ കൈയ്യില്‍നിന്ന് എന്നാണോ നമ്മുടെ ആരോഗ്യരംഗം കൈവിട്ടുപോയത് അന്നുമുതല്‍ നമ്മുടെ ആരോഗ്യവും കൈവിട്ടുപോയി.

  • Very good message

  • വിഷം കഴിച്ചത് അറിഞ്ഞില്ലെങ്കിൽ ഒരു മണിക്കൂറിലും അറിഞ്ഞാണ് പത്തു മിനിറ്റിലും മരിക്കും . അപ്പൊ മരണം ഉറപ്പാണല്ലേ? ആധുനിക വൈദ്യ ശാസ്ത്രം ഈ മരണത്തെയാണ് ഒഴിവാക്കുന്നെ സുഹൃത്തേ . പത്തു പൈസയുടെ വിവരമില്ലാത്ത ഊളന്മാരായ കുറെ കപട വൈദ്യന്മാർ പറയുന്ന കേട്ട് വിശ്വസിച്ചിരിക്കാൻ തലയ്ക്കു വെളിവുള്ള ആർക്കും കഴിയില്ല.

 5. ഇതിൽ പറഞ്ഞിരിക്കുന്ന 50 % കാര്യങ്ങളും ശരിയല്ല?

 6. നാരങ്ങ വെള്ളം കുടിച്ചിരുന്നവര്‍ പെപ്സിയിലെക്കും മറ്റു കൃത്രിമ പാനിയങ്ങളിലേയ്ക്കും മാറി.

 7. മോഹനൻ വൈദ്യർ…. ഇയാളെ പോലെ ഒരു ഫ്രോഡ് വേറെ ഇല്ല. rcc യിലെ ഡോക്ടർമാർ തന്റെ ചികിത്സ അംഗീകരിച്ചെന്നും ഇനി തന്റെ കൂടെ ചേര്ന്നാണ് പ്രവർത്തിക്കുന്നതെന്നും കള്ളപ്രചാരണം നടത്തി പാവപ്പെട്ട രോഗികളെ മരണത്തിലേക്ക് തള്ളി വിടുന്ന ഇയാളെ നിയമപരമായി കൊലക്കുറ്റത്തിന് ശിക്ഷിക്കണം.കാരണം ഇത് ർക്ക് ഡയറക്ടർ തന്നെ നിഷേധിച്ചിട്ടുണ്ട്. അച്ചടിമഷിയാണ് ഉപയോഗിക്കുന്നതത്രെ. അങ്ങനെയാണേൽ ഒരു എഴുത്തും പോക്കറ്റിൽ ഇട്ടു xray എടുക്കാൻ നിന്നാൽ അതിൽ എഴുതിയത് മുഴുവൻ വായിക്കാല്ലോ? വേറൊരു മണ്ടത്തരം… നല്ല ഗ്ലുകോസും ചീത്ത ഗ്ലുകോസും… സാദാ സ്കൂൾ ലെവൽ കെമിസ്ട്രി പഠിച്ചവർക്ക് അറിയാം ആകെ ഗ്ളൂക്കോസ് എന്നാൽ ‎C6H12O6 ആണെന്ന് അതില് നല്ലതും ചീത്തയും ഇല്ലെന്നു….. മണ്ടത്തരം പറയുന്നതിന് ഒരു കണക്കില്ലേ? വൈദ്യർക് ഇതൊരു കച്ചവടമാണ് അത് കേട്ട് പോകുന്നവർക്ക് മരണവും.

Leave a Reply