Home / Articles / മോഹനന്‍ വൈദ്യര്‍ തന്‍റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു

മോഹനന്‍ വൈദ്യര്‍ തന്‍റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു

തന്‍റെ വിജയരഹസ്യം ഒരു രഹസ്യമേ അല്ല മറിച്ച് തന്‍റെ തുറന്ന മനസ്സാണെന്ന് മോഹനന്‍ വൈദ്യര്‍ ഒരിക്കല്‍ക്കൂടി മനസ്സിലാക്കിത്തരുകയാണ്. അദ്ദേഹം താന്‍ ചെയ്തുകൊണ്ടിരിക്കുന്ന നാട്ടുചികിത്സ അല്ലെങ്കില്‍ അടുക്കളവൈദ്യം വീണ്ടും പൊതുജനങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തുകയാണ്.

താന്‍ ഒരു വൈദ്യനോ ചികിത്സകനോ അല്ല എന്ന് പലപ്പോഴും അദ്ദേഹം ഓര്‍മ്മപ്പെടുത്താറുണ്ട്. അവനവന്‍ തന്നെയാണ് അവനവന്‍റെ വൈദ്യന്‍ എന്നും, താന്‍ വെറും ഒരു വഴികാട്ടി മാത്രമാണെന്നും തന്‍റെ അടുക്കലേക്ക്‌ വരുന്ന ഓരോരുത്തരോടും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ തലമുറകളായി പിന്തുടര്‍ന്നുവരുന്ന അടുക്കളവൈദ്യം അല്ലെങ്കില്‍ നാട്ടുവൈദ്യമാണ് വൈദ്യര്‍ അവലംബിക്കുന്നത്. ഇത് നമ്മുടെ ഓരോരുത്തരുടേയും സ്വത്താണ്. ഇത് വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ എല്ലാ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും.

mohanan vaidyar photo

ഓരോ രോഗത്തിനും അടുക്കളയില്‍ക്കൂടി എങ്ങനെ പരിഹാരം കാണാം എന്ന് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ കാണാവുന്നതാണ്. അടുക്കളയിലാണ് നമ്മുടെ എല്ലാവരുടേയും ആരോഗ്യം ഉള്ളത്. വിശ്വാസം ഉള്ളവര്‍ക്ക് വേണമെങ്കില്‍ മാത്രം സ്വീകരിക്കാവുന്നതാണ്, ആരേയും നിര്‍ബന്ധിക്കില്ല. അവനവന്‍റെ സ്വീകാര്യത അനുസരിച്ച് അലോപ്പതിയോ, ആയുര്‍വേദമോ, ഹോമിയോയോ, സിദ്ധ ചികിത്സയോ തിരഞ്ഞെടുക്കാം.

മനസ്സും ആഹാരവും പിന്നെ മരുന്നും

മനസ്സിനെയാണ്‌ അദ്ദേഹം ആദ്യം ശരിയാക്കുന്നത്. കാരണം മനസ്സില്‍ക്കൂടി മാത്രമേ രോഗം ഉണ്ടാവുകയുള്ളൂ എന്നും, മനസ്സറിയാതെ രോഗം ശരീരത്തില്‍കടക്കുകയില്ലെന്നും അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. മനസ്സിന്‍റെ ബലം വീണ്ടെടുത്താല്‍ പിന്നെ മരുന്നിന്‍റെ ജോലി കുറയും.

രണ്ടാമത് ആഹാരം നേരേയാക്കുന്നു. ഇതിനര്‍ത്ഥം നാം ഇന്ന് കഴിക്കുന്നതൊന്നും ശരിയല്ല എന്നാണ്. ഇത് അദ്ദേഹം തെളിവുകളില്‍ക്കൂടി കാണിച്ചുതരുന്നു. ഓരോരുത്തരുടേയും ജീവിതശൈലിയും ആഹാരരീതിയുമാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. അതു മാറ്റിയാല്‍തന്നെ ഒട്ടുമിക്ക രോഗങ്ങളും തനിയെ ഇല്ലാതാവുന്നു.

 

 

മൂന്നാമത് മാത്രമാണ് അദ്ദേഹം മരുന്നിന് സ്ഥാനം കൊടുക്കുന്നത്. മനസ്സും, ആഹാരവും, ജീവിതശൈലിയും മാറ്റാതെ മരുന്നുകഴിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റുവട്ടത്തും അടുക്കളയിലും നിത്യവും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചെടികളും മറ്റുമാണ് വൈദ്യരുടെ മരുന്നുകളുടെ അടിസ്ഥാനം. ചുറ്റുവട്ടത്തും തൊടിയിലും സാധാരണയായി കണ്ടുവരുന്ന സസ്യങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ചില കൂട്ടുകള്‍ മാത്രമാണ് വൈദ്യരുടെ മരുന്നുകള്‍. ഇതില്‍ ചീര, മുരിങ്ങ, തഴുതാമ, നാരങ്ങ, ഇഞ്ചി, എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ആര്‍ക്കും ചെയ്യാവുന്ന ഔഷധകൂട്ടുകള്‍

അടുത്ത പോസ്റ്റുകളിലായി വൈദ്യര്‍ വെളിപ്പെടുത്തുന്ന ഔഷധക്കൂട്ടുകള്‍ ആര്‍ക്കും ചെയ്യാവുന്ന രീതിയിലാണ് നല്‍കപ്പെടുന്നത്. ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ഇത് ചെയ്തു നോക്കാവുന്നതാണ്. അവനവന്‍റെ യുക്തിയാണ് ഇവിടെ പ്രധാനം. കാരണം, വൈദ്യരുടെ മരുന്നുകളും ശൈലികളും എല്ലാം തന്നെ തുറന്ന പുസ്തകമാണ്.

അലോപ്പതി ചികിത്സക്ക് പകരം എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വെളിപ്പെടുത്താന്‍ പോകുന്നത്. അവനവനിലും ദൈവത്തിലും വിശ്വസിച്ച് ഈ ചികിത്സാരീതി ചെയ്ത് നോക്കാവുന്നതാണ്. കാരണം എല്ലാം മനസ്സുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. വേണ്ട എന്നുള്ളവര്‍ക്ക് ഉപേക്ഷിക്കുകയുമാവാം.

നല്ല മനസ്സും നല്ല ആഹാരവും ഉണ്ടെങ്കില്‍ ഏത് രോഗവും നിഷ്പ്രയാസം മാറ്റാം.

About Admin Malayalam

15 comments

  1. kurachoke enne njanum chikilsichitu sariyanennu enikum thonniyitundu.

  2. Mohanan vaidhyarude contact number kittumo?

  3. Really YOU MIGHT BE GOD…….

  4. cancerinu marunundo …? adinde chikiltsa reedhi enganeyann ..?

  5. ആതുരസേവനത്തിനു മറവില്‍ മനുഷിയനെ മൃഗ തുല്യര്‍ ആക്കി രോഗത്തിനുമേല്‍ രോഗമുണ്ടാക്കി പണം ഉണ്ടാക്കുന്നവര്‍ മാത്രമാണ് ഇന്നത്തെ പുതിയ രോഗങ്ങളുടെ നിര്‍മ്മാതാക്കള്‍. ഈ തലമുറക്കും വരും തലമുറക്കും താങ്കളുടെ സേവനം ഒരു മാതൃക ആകട്ടെ. പ്രവാസി

  6. jayakrishnan.m.k Bangalore

    natuvydhyam is very naturally medicine mohanan vydyar is grate 2 months later i have 10.mm 3 nos kidney stone i am had mohanan vydhyar natu chikilsa then totaly gone i am very satisfied

Leave a Reply