Home / Articles / Adulteration / അലോപ്പതി മരു‌ന്ന്‍ കഴിച്ചാലും ആയുര്‍വേദ മരു‌ന്ന്‍ കഴിക്കരുത്. എന്തുകൊണ്ട് ?

അലോപ്പതി മരു‌ന്ന്‍ കഴിച്ചാലും ആയുര്‍വേദ മരു‌ന്ന്‍ കഴിക്കരുത്. എന്തുകൊണ്ട് ?

അലോപ്പതി മരുന്നുകള്‍ കഴിച്ചാലും ആയുര്‍വേദ മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ഇത് എന്താണ് ഈ പറയുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. ഇതുകൊണ്ട് ഉദ്ദേശിച്ചത്‌ മറ്റൊന്നുമല്ല, ഏതൊരാള്‍ക്കും അറിയാം അലോപ്പതി മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന്. പക്ഷേ ആയുര്‍വേദ മരുന്നുകളെ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ ആയുര്‍വേദ മരുന്നുകള്‍ ഇതിലും മോശകരമായ അവസ്ഥയിലാണ്. ഇതിനര്‍ത്ഥം അലോപ്പതി മരുന്നുകള്‍ മെച്ചമാണ് എന്നല്ല.

 ഈ പോസ്റ്റിലൂടെ ആയുര്‍വേദത്തിന്‍റെ ഇന്നത്തെ അവസ്ഥയെ തുറന്നു കാട്ടാനാണ് മോഹനന്‍ വൈദ്യര്‍ ആഗ്രഹിക്കുന്നത്. ആയുര്‍വേദം കച്ചവടം ആയി മാറിയിരിക്കുന്നു. യഥാര്‍ത്ഥ ആയുര്‍വേദ മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമല്ല. ഏതെങ്കില്‍ ഒരു വ്യക്തിയേയോ, സ്ഥാപനത്തെയോ താഴ്ത്തിക്കെട്ടുക എന്നതല്ല ഈ പോസ്റ്റിന്‍റെ ഉദ്ദേശ്യം. പല മരുന്ന് നിര്‍മ്മാതാക്കളും തങ്ങള്‍ നല്‍കുന്ന മരുന്നുകള്‍ ശുദ്ധമാണെന്ന് അവകാശപ്പെടുമ്പോള്‍പോലും ചില സത്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ayurveda shocking facts

 മരുന്നുകളുടെ വില അവിശ്വസനീയം!

നമുക്ക് ഇന്ന് വിപണിയില്‍ നിന്ന് ലഭിക്കുന്ന മരുന്നുകള്‍ ആ വിലക്ക് നല്‍കാന്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കില്ല.

  • ആവശ്യാനുസരണം പച്ചമരുന്നുകള്‍ ഇന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമല്ല എന്നതാണ് ഒരു വാസ്തവം. അതുകൊണ്ടുതന്നെ മരുന്നുകള്‍ അതിന്‍റെ കൃത്യമായ യോഗം അനുസരിച്ച് ഉണ്ടാക്കി നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയുമില്ല.
  • ഒരു വില്വാദി ഗുളിക ഉണ്ടാക്കുന്ന കാര്യം തന്നെ എടുത്താല്‍, 960 gm പൊടിമരുന്നിന് 14.48 ലിറ്റര്‍ ആടിന്‍റെ മൂത്രം ആവശ്യമാണ്‌. ഈ മൂത്രം മുഴുവനും പൊടിമരുന്നില്‍ അല്‍പ്പാല്‍പ്പമായി അരച്ച് ചേര്‍ക്കണം. യന്ത്രം ഉപയോഗിച്ചല്ല കൈകൊണ്ടു കല്ലില്‍വേണം ഇത് അരയ്ക്കാന്‍. ഇത് എത്ര ദിവസത്തെ ജോലി ആണെന്നറിയാമോ? എല്ലാ ചിലവുകള്‍ക്കും ശേഷം ഇത് എത്ര രൂപയ്ക്ക് വില്‍ക്കാം?
  • ഒരു കിലോ ശുദ്ധമായ നാടന്‍ പശുവിന്‍റെ നെയ്ക്ക് 900 രൂപയ്ക്ക് മേലേ ആണെന്നിരിക്കെ എങ്ങനെ കൃതങ്ങള്‍ 800 രൂപയ്ക്ക് താഴെ വില്‍ക്കുന്നു? കൃതങ്ങളില്‍ കറുത്ത പശുവിന്‍റെ നെയ്യാണ് ഉപയോഗിക്കേണ്ടത് എന്ന് വരുമ്പോളോ?

 

 

വിപണിയില്‍ ലഭിക്കുന്ന മരുന്നുകള്‍ എന്തുകൊണ്ട് കേടാവുന്നില്ല?

മരുന്ന് കടകളില്‍നിന്നും മറ്റും വാങ്ങുന്ന ഔഷധങ്ങള്‍ എന്തുകൊണ്ട് ചീത്തയാവുന്നില്ല എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നാം വീടുകളില്‍ ഉണ്ടാക്കുന്ന ആഹാരസാധനങ്ങളോ കഷായങ്ങളോ  ഒരു ദിവസത്തില്‍ കൂടുതല്‍ ചീത്തയാകാതിരിക്കുന്നില്ല പിന്നെ എങ്ങനെ ഈ മരുന്നുകള്‍ മാസങ്ങളും വര്‍ഷങ്ങളും കേടാകാതെ കടകളില്‍ ഇരിക്കുന്നു?

  • ഇന്ന് ഉണ്ടാക്കുന്ന കഷായങ്ങള്‍ നാളെ ചീത്തയാകുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അതില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിരിക്കുന്നു എന്നാണ്.
  • സൂക്ഷ്മജീവികള്‍ കഷായത്തിലോ, ലേഹ്യത്തിലോ, അരിഷ്ടംത്തിലോ കയറി പെറ്റുപെരുകുമ്പോള്‍ ആണ് അതിനെ വളിക്കുക അല്ലെങ്കില്‍ ചീത്തയാകുക എന്ന് പറയുന്നത്. ഈ സൂക്ഷ്മജീവികള്‍ കഷായത്തിലോ മറ്റോ കയറിയാല്‍ അതിനെ പെറ്റ്പെരുകാന്‍ അനുവദിക്കുന്നില്ല എന്നതിനര്‍ത്ഥം അതിനെ കൊല്ലുന്ന സാധനം അതിനുള്ളില്‍ ഉണ്ട്. അതിനര്‍ത്ഥം അതില്‍ കീടനാശിനി അടിച്ചുവെച്ചിരിക്കുന്നു. അതാണ്‌ നാം ഓമനപ്പേരില്‍ വിളിക്കുന്ന ‘പ്രിസര്‍വേറ്റീവ്സ്’.

ആയുര്‍വേദ മരുന്നുകളുടെ ചേരുവകളോ?

ആയുര്‍വേദ മരുന്നുകളില്‍ ചേര്‍ക്കുന്നത് മായങ്ങള്‍ ഒന്നും ഇല്ലാത്ത വളരെ ശുദ്ധമായ ചേരുവകള്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍, വളരെ നിസ്സാരമായ ചില ചേരുവകളുടെ കാര്യം പറയാം.

  • വെളിച്ചെണ്ണ, നല്ലെണ്ണ, കടുകെണ്ണ, അങ്ങനെ പലതരം എണ്ണകള്‍. ആയുര്‍വേദ മരുന്നുകളില്‍ ആവശ്യമായി വരുന്നവ. വിപണിയില്‍ ലഭിക്കുന്ന എത്ര ശതമാനം എണ്ണ ശുദ്ധമാണ്? വെളിച്ചെണ്ണയ്ക്ക് പകരം ഇന്ന് ലഭിക്കുന്നത് ലിക്വിഡ് പാരഫിനില്‍ മണം അടിച്ച സാധനമാണ്.
  • ഇന്ന് വിപണിയില്‍ ലഭിക്കുന്ന കായത്തിന്‍റെ കാര്യം എടുത്താലോ, പ്രധാനപ്പെട്ട കമ്പനികളില്‍നിന്നുപോലും കായം എന്ന പേരില്‍ ലഭിക്കുന്നത് കായം അല്ല. യഥാര്‍ത്ഥ കായത്തിന്‍റെ വില സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാണ്. പിന്നെ എങ്ങനെയാണ് ഈ മരുന്നുകള്‍ ഇത്ര വിലക്കുറവില്‍ ലഭിക്കുന്നത്?
  • നെയ്യ് എന്ന പേരില്‍ ലഭിക്കുന്നത് നെയ്യാണോ? പാല് പോലും പശുവിന്‍റെ പാലല്ല നമുക്ക് കിട്ടുന്നത്. അപ്പോള്‍ നാടന്‍ പശുവിന്‍റെ നെയ്യുടെ കാര്യം പറയണ്ടല്ലോ!

ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാല്‍ നമ്മുടെ അവസ്ഥ

മേല്‍പ്പറഞ്ഞ രീതികളില്‍ ഉണ്ടാക്കുന്ന ആയുര്‍വേദ മരുന്നുകള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നാല്‍ നമ്മുടെ അവസ്ഥ എന്താകും?

  • ആയുര്‍വേദ മരുന്നുകളില്‍ കീടനാശിനികള്‍ അടിച്ചിട്ടുണ്ട് എന്ന് കണ്ടല്ലോ, ഈ മരുന്നുകള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ അവ നമ്മുടെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മജീവികളെ നശിപ്പിക്കുകയും അങ്ങനെ നമ്മുടെ ദഹനപ്രക്രിയയെ തകരാറില്‍ ആക്കുകയും ചെയ്യുന്നു.
  • ഈ ആയുര്‍വേദ മരുന്നുകള്‍ അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു.
  • ഈ മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും നീര് ഉണ്ടാവുന്നത് കാണാം, പ്രത്യേകിച്ചും പ്രായമായവരില്‍.
  • ഈ മരുന്നുകള്‍ ലിവര്‍ സിറോസിസിന് വഴിതെളിക്കുന്നു.

ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കള്‍ തങ്ങളെ ന്യായീകരിക്കാന്‍ പറയുന്ന ഒരു കാര്യമാണ്, അവര്‍ ചേര്‍ക്കുന്നത് ഭരണകൂടവും യൂറോപ്പ്യന്‍ യൂണിയന്‍ വരെ അംഗീകരിച്ച പ്രിസര്‍വേറ്റീവ്സുകള്‍ ആണെന്ന്. അപ്പോള്‍ ഒരു ചോദ്യം; ബീവറേജസ് കടകളും, മദ്യശാലകള്‍ക്കും, ഭരണകൂടം അംഗീകരിചിരിക്കുന്നതാണല്ലോ!!!

ഇന്നത്തെ ആയുര്‍വേദ ഡോക്ടര്‍മാരും കച്ചവടവത്ക്കരണത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. ഈ മരുന്ന് കമ്പനികള്‍ ഉണ്ടാക്കുന്ന മരുന്നുകള്‍ അവര്‍ അറിഞ്ഞോ അറിയാതേയോ രോഗികള്‍ക്ക് നല്‍കുന്നു. മറ്റൊരു തലത്തില്‍ നോക്കിയാല്‍ ഒരു കുറുന്തോട്ടി പോലും കണ്ടാല്‍ തിരിച്ചറിയാത്ത ഡോക്ടര്‍മാരാണ് നമുക്കുള്ളത്. അവര്‍ക്ക് നാലോ അഞ്ചോ വര്‍ഷം കൊണ്ട് നേടിയെടുത്ത ഒരു ഡിഗ്രീ ഉണ്ടന്നുള്ളത് സത്യമാണ്. എന്നാല്‍ ഒരു ആയുര്‍വേദ ഡോക്ടറിന് അത് മാത്രം പര്യാപ്തമാണോ?

നല്ലതിനെ തിരിച്ചറിയുക! നല്ലതിനെ സ്വീകരിക്കുക!  

 

About Malayalam Admin

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.