Home / Articles / Health / Contributors / Acharyasree Visakham Thirunal / ആചാര്യശ്രീ വിശാഖം തിരുനാളിനെ പരിചയപ്പെടാം

ആചാര്യശ്രീ വിശാഖം തിരുനാളിനെ പരിചയപ്പെടാം

ഞങ്ങള്‍ കണ്ടുമുട്ടിയ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനെ പരിചയപ്പെടുത്തുകയാണ്. ആചാര്യശ്രീ വിശാഖം തിരുനാള്‍. ഇദ്ധേഹത്തെപ്പറ്റി സംസാരിക്കുവാനോ ഇദ്ധേഹത്തെ പരിചയപ്പെടുത്തുവാനോഉള്ള വാക്സമ്പത്ത് ഞങ്ങളുടെ പക്കല്‍ ഇല്ല. എങ്കിലും ആവുംവിധമൊക്കെ നിങ്ങള്‍ക്കുവേണ്ടി ഇദ്ധേഹത്തെ പരിചയപ്പെടുത്താം. തുടര്‍ന്നുവരുന്ന പോസ്റ്റുകളില്‍നിന്നും ആചാര്യശ്രീയെ കൂടുതല്‍ അടുത്തറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും.

aacharyasree-cherthala-the-answer

ആരോഗ്യസംബന്ധിയായ കാര്യങ്ങളാണല്ലോ ഈ വെബ്സൈറ്റിന്‍റെ മുഖ്യവിഷയം. ആരോഗ്യം എന്നത് ശരീരത്തെ മാത്രം ബാധിക്കുന്ന ഒരു സംഗതിയല്ല. ആരോഗ്യത്തിന് രണ്ടുവശങ്ങള്‍ ഉണ്ട്, ശാരീരികവും മാനസികവും. എന്നാല്‍ ആരോഗ്യം എന്ന് കേള്‍ക്കുമ്പോഴേ ശാരീരിക തലത്തിലേക്കാണ് ചിന്ത ഓടിയെത്തുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ നല്ല പോഷകഗുണമുള്ള ആഹാരം, ശരിയായ വ്യായാമം, സ്വച്ഛന്ദമായ അന്തരീക്ഷം അങ്ങനെ പലതും മനസ്സിലേക്കോടിയെത്തും. ഇവയൊക്കെ ചെയ്തിട്ടും ആരോഗ്യാവസ്ഥ എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ!  അപ്പോള്‍ മാനസിക ആരോഗ്യത്തിന്‍റെ കാര്യമോ? ഇവിടെയാണ്‌ ചേര്‍ത്തല താലൂക്കിലെ കാട്ടില്‍ കോവിലകത്ത് ശ്രീ ദേവന്‍ കേരളവര്‍മ്മ തമ്പാന്‍റെയും ശ്രീമതി തങ്കക്കുട്ടി നമ്പിഷ്ടാതിരി അമ്മയുടേയും മകനായി ജനിച്ച ആചാര്യശ്രീ വിശാഖം തിരുനാളിന്‍റെ പ്രസക്തി. ശരീരത്തിന് മനസ്സിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥയാണ് ശാരീരികാരോഗ്യം. അതായത് മനസ്സിന് ശരിയായ ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ ശരീരത്തിനു ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂ.

അതുകൊണ്ടുതന്നെ ശരിയായ മാനസികാരോഗ്യം നേടിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബുദ്ധിയേയും വ്യക്തിയേയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരനാണ് മനസ്സ്. മാനസിക ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ അസ്വസ്ഥതകളെ തരണം ചെയ്ത് ആസ്വാദനം ഉണ്ടാവുകയുള്ളൂ. ആചാര്യശ്രീയുടെ ഓരോ ആശയങ്ങളും നിങ്ങളുടെ ഇപ്പോഴുള്ള ചിന്തകളെയും വിചാരങ്ങളേയും മാറ്റിമറിക്കും എന്നുള്ള കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല.

ഇനി ആചാര്യശ്രീയെപ്പറ്റി രണ്ടുവാക്ക്. കലാസാഹിത്യരംഗത്തും, കാര്‍ഷികരംഗത്തും, ശാസ്ത്രമേഖലയിലും തന്‍റെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട് ആചാര്യശ്രീ വിശാഖം തിരുനാള്‍. ദേശവിദേശങ്ങളില്‍ യോഗ പരിശീലിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ ഇദ്ധേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്ത് ഹോളിസ്റ്റിക്ക് വിഭാഗത്തില്‍ ഡോക്ടര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാസാഹിത്യരംഗത്തും ശാസ്ത്രമേഖലയിലും രാഷ്ട്രപതിമാരായിരുന്ന കെ. ആര്‍. നാരായണന്‍റെയും, ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമിന്‍റെയും പ്രശംസക്കും അനുമോദനങ്ങള്‍ക്കും പാത്രമായിട്ടുണ്ട്.

മാനസിക ആരോഗ്യം വീണ്ടെടുത്ത് ശരിയായ ചിന്താശേഷിയെ ഉണര്‍ത്തി കാര്യങ്ങളെ കാണേണ്ട വിധത്തില്‍ കാണിച്ചുതരാനും അങ്ങനെ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും ആചാര്യശ്രീയുടെ തുടര്‍ന്നുള്ള പോസ്റ്റുകള്‍ കാണുക.

About Malayalam Admin

3 comments

  1. Hernia decrease remade.

  2. Do you have address of Mohan Vaidhyar ? Am suffering from uric acid and want to get treated . Please help

  3. Can I get contact number of mohanan vaidyar?

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.