WelcomeToNature.ORG പ്രകൃതിയിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. നിങ്ങളേയും പ്രകൃതിയേയും ബന്ധിപ്പിക്കുന്ന ചവിട്ടുപടി. ഈ ചവിട്ടുപടിയിലൂടെ നിങ്ങള്‍ പ്രവേശിച്ചാല്‍ ആരോഗ്യകരമായ ജീവിതം കൈപ്പിടിയിലൊതുക്കാം. ആശയം വളരെ ലളിതമാണ്; ഒരു അസുഖവും ഭേദമാക്കുവാന്‍ ഒരു മരുന്നിന്‍റെയും ആവശ്യമില്ല. ഇതാണ് WelcomeToNature.ORG യുടെ ലക്ഷ്യവും. നിലവിലുള്ള യാതൊരുവിധ ചികിത്സക്കും ഞങ്ങള്‍ എതിരല്ല. എന്നാല്‍ മരുന്നുകള്‍ ഇല്ലാതെ പ്രകൃതിയോടൊപ്പം നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നതാണ് യാഥാര്‍ഥ്യം.
WelcomeToNature.ORG യുടെ ഉള്ളടക്കം (ആശയങ്ങള്‍) ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആശയങ്ങള്‍ പൂര്‍ണ്ണമായും ഞങ്ങളുടെ contributors ന്‍റെ ( സംഭാവകര്‍ ) അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാത്രമാണ്. പ്രസ്തുത നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ നിയോഗം. Contributors ന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തത്തിലുള്ള നിര്‍ദേശങ്ങള്‍ ഏവര്‍ക്കും ഗുണകരമാകുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ “Editor’s choice” ല്‍ അടങ്ങിയിട്ടുള്ള ആശയങ്ങള്‍ WelcomeToNature.ORG യുടെ നേരിട്ടുള്ള ആശയങ്ങളാണ്.
ഈ വിലപ്പെട്ട സന്ദേശം വെബ്സൈറ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നതിന് Contributors ല്‍നിന്ന്‍ ഞങ്ങള്‍ പണമോ മറ്റേതെങ്കിലും പാരിതോഷികങ്ങളോ കൈപ്പറ്റുന്നില്ല. ഇവരുമായി യാതൊരുവിധ സാമ്പത്തിക ഏര്‍പ്പാടുകളും ഞങ്ങള്‍ക്കില്ല. ഈ വെബ്സൈറ്റിന്‍റെ എല്ലാ പ്രവര്‍ത്തനച്ചിലവുകളും ഞങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിര്‍വഹിച്ചുവരുന്നു. വെബ്സൈറ്റ് നടത്തിക്കൊണ്ടുപോകാന്‍ ഹോസ്റ്റിങ്ങിനും, അറ്റകുറ്റപ്പണികള്‍ക്കും, രജിസ്ട്രേഷനും കൂടാതെ മറ്റനേകം ചിലവുകളും ഞങ്ങള്‍ വഹിക്കേണ്ടതായി വരുന്നു.
എന്നാല്‍ ഇതിനേക്കാളെല്ലാം പ്രധാനം വെബ്സൈറ്റിന്‍റെ ഉള്ളടക്കം തയ്യാറാക്കുന്നതാണ്. ഞങ്ങളുടെ വെബ്സൈറ്റിന്‍റെ ഉള്ളടക്കം സവിശേഷമാണ് (unique). ഇതിലെ ഓരോ വാക്കുകളും ഞങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ചേര്‍ത്തിരിക്കുന്നത്. മറ്റെവിടേയും ഇതിനോട് സാമ്യമുള്ള ഉള്ളടക്കം നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല.
ദിവസങ്ങളുടെ പ്രയത്നംകൊണ്ടാണ് ഒരു ലേഖനം ഞങ്ങള്‍ തയ്യാറാക്കുന്നത്. ആദ്യം ലേഖനം ഒരു ബുക്കില്‍ എഴുതുന്നു, അതിനുശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തി അത് കംപ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യുന്നു, അതിനുശേഷം വെബ്സൈറ്റിലേക്ക് ചേര്‍ക്കുന്നു. മറ്റൊരു പ്രധാന ജോലി വീഡിയോ പരിഭാഷപ്പെടുത്തുക എന്നതാണ്. ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാവും ഒട്ടുമിക്ക ലേഖനങ്ങളിലും ഒരു വീഡിയോയും ഉണ്ടാവും. വീഡിയോ ഇല്ലാത്ത ലേഖനങ്ങള്‍ വളരെ കുറവാണ്.
യഥാര്‍ത്ഥ വീഡിയോ ആദ്യം ഞങ്ങള്‍ കാണും. പിന്നീട് അത് പ്ലേ ചെയ്യും, പോസ് ചെയ്യും, സ്ക്രിപ്റ്റ് എഴുതും, ചിലപ്പോള്‍ റീവൈന്‍റ് ചെയ്യും, വീണ്ടും പ്ലേ ചെയ്യും, പോസ് ചെയ്യും, സ്ക്രിപ്റ്റ് എഴുതും. അതിനുശേഷം വീഡിയോ എഡിറ്റ് ചെയ്ത്, ഡബ്ബ് ചെയ്ത് യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യണം. ഈ മുഴുവന്‍ പ്രക്രിയയും നിങ്ങള്‍ ഒന്ന് ചിന്തിച്ചുനോക്കൂ. ഞങ്ങള്‍തന്നെ ഷൂട്ട് ചെയ്യുന്നു, തര്‍ജ്ജിമ ചെയ്യുന്നു, എഡിറ്റ് ചെയ്യുന്നു, ഡബ്ബ് ചെയ്യുന്നു, അപ്‌ലോഡ് ചെയ്യുന്നു, കൂടാതെ ലേഖനവും തയ്യാറാക്കുന്നു. ഇത് ഒരൊറ്റ പോസ്റ്റിന്‍റെ കാര്യമാണ്, അപ്പോള്‍ WelcomeToNature.ORG യുടെ ഓരോ പോസ്റ്റിന്‍റെ കാര്യവും നിങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കൂ. ഞങ്ങളുടെ ഭൂരിഭാഗം സമയവും ഈ വെബ്സൈറ്റിനുവേണ്ടി വിനിയോഗിക്കേണ്ടിവരുന്നു.
എന്നാല്‍ ഞങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത് കോപ്പിയടിയാണ്. ഇത്രയും പ്രയത്നവും ശ്രദ്ധയും ഊര്‍ജ്ജവും സമയവും ചിലവഴിച്ച് ഞങ്ങള്‍ തയ്യാറാക്കുന്ന ചില പോസ്റ്റുകളും, വീഡിയോകളും, ഫേസ്ബുക്കിലെ ചില ചിത്രങ്ങളും ഞങ്ങളുടെ ലോഗോയും പേരും മായിച്ചുകളഞ്ഞ് ചിലര്‍ അവരുടെ സ്വാര്‍ത്ഥ താത്പര്യംങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത് വളരെയധികം ഖേദകരമാണ്.
ആദ്യ സമയങ്ങളില്‍ ഞങ്ങള്‍ വീഡിയോ ഷൂട്ട് ചെയ്തിരുന്നത് ഞങ്ങളുടെ കൈവശമുണ്ടായിരുന്ന Sony H55 ക്യാമറ ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഈ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോകള്‍ അത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ സുഹൃത്തിന്‍റെ സഹായം തേടേണ്ടതായി വന്നു. അങ്ങനെ കുറച്ച് വീഡിയോകള്‍ Canon EOS 60D യില്‍ ഷൂട്ട് ചെയ്യാന്‍ സാധിച്ചു. എന്നാല്‍ ഇത് എപ്പോഴും അവലംബിക്കാന്‍ പറ്റുന്ന ഒരു മാര്‍ഗമല്ല. കാരണം മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ! എന്നാല്‍ വാടകയ്ക്ക് വീഡിയോഗ്രാഫറെ ഉപയോഗിച്ച് ഷൂട്ട് ചെയ്യാനുള്ള സാമ്പത്തിക അവസ്ഥ ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. കാരണം ഈ വെബ്സൈറ്റിന്‍റെ ആവശ്യത്തിനായിമാത്രം ഒരു ലാപ്ടോപ് വാങ്ങേണ്ടതായിവന്നു. ഇനി ഞങ്ങള്‍ക്കൊരു നല്ല ക്യാമറ ആവശ്യമാണ്. ഞങ്ങള്‍ക്ക് ഒരുപാട് യാത്രകള്‍ നടത്തേണ്ടതുണ്ട്. ഇനിയും ഒരുപാട് ഞങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. തങ്ങളുടെ ജീവിതം ഒരു ഉദാഹരണമാക്കി മാറ്റിയ ധാരാളം വ്യക്തിപ്രഭാവങ്ങളെ ഈ വെബ്സൈറ്റിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടാം.
ഞങ്ങളുടെ സമയം, പ്രയത്നം, ഊര്‍ജ്ജം, പണം, എല്ലാംതന്നെ welcometonature.org ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഒരേയൊരു വരുമാനം ഈ പരസ്യങ്ങളില്‍ നിന്നാണ്. അതും വളരെ തുച്ഛമായ ഒരു സംഖ്യ. ഞങ്ങള്‍ ചിലവഴിക്കുന്നതിന്‍റെ ഒരു ശതമാനംപോലും ഇതില്‍നിന്ന് ലഭിക്കുന്നില്ലെന്നുള്ളത് മറ്റൊരു സത്യം!
പരസ്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പരസ്യ ദാദാവിനാണ് (Google/Chitika etc) മാത്രമാണ്. പോസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പരസ്യങ്ങളില്‍ ഞങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ല. അതിനര്‍ത്ഥം ചിലപ്പോള്‍ WelcomeToNature.ORG യുടെ ആശയങ്ങള്‍ക്ക് നേര്‍ വിപരീതമായ പരസ്യങ്ങളായിരിക്കും പോസ്റ്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. പക്ഷേ അപ്പോഴും ഞങ്ങള്‍ നിസ്സഹായരാണ് 🙁 കാരണം പരസ്യങ്ങള്‍ക്കുള്ള സ്ഥലം അനുവദിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്, ബാക്കിയെല്ലാം പരസ്യ ദാദാവിനാണ് ( ഗൂഗിള്‍ ) ആണ് ചെയ്യുന്നത്. ഗൂഗിള്‍ പരസ്യങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ഞങ്ങളുടെ പ്രൈവസി പോളിസി വായിക്കുക.
ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഞങ്ങളെ പിന്തുണക്കുക.
- ലിങ്ക് (URL)നിലനിര്‍ത്തിക്കൊണ്ട് ഞങ്ങളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാം.
- PayPal ലിലൂടെ സംഭാവനകള്‍ നല്‍കാം. പക്ഷേ ഇതില്‍ ഒരു പങ്ക് PayPal കമ്മീഷനായി എടുക്കുന്നതാണ്
I] Donate via PayPal
[paypal-donation purpose="Support WelcomeToNature.ORG"]
my son is 15 years only, but getting bald, maternal side many are bald in 50s. is there a medicine. please post on this website
I am happy to know about your activities and may god help you
nice
I have read few of your articles and was very useful for the public, however I just want to know whether you have any medicine / pecautions for HCV, if you have, pls. let me give a feedback on – girish@gecome.com
Hope you may help and do the needful.
Good..
ee sathyam kannulavar kanate,
Thank You Sir.
very good
wish you good luck
എനിക്ക് ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു. എല്ലാ ആശംസകളും നേരുന്നു
sir, my father is a kidney patient,but he is a very healthy.no urine output although he is under Hemo dialysis thrice in a week.now on a days he is suffering from chest pain and we had consult with a cardiac doctor,he suggest angiogram, we are totally tired sir, pl give a solution,pl give your mobile number or contact if u can:-
Tel no pls
Any one give me tel no?
I too am a follower of natural way of living.But man has polluted the nature sufficiently. Where can we go for purely natural things? Francis Thuruthimattom francistmsvd@gmail.com
Very good information.beware of corporate hospital lobbies.
Very good information.beware of corporate hospital lobbies.
Why Mohanan Vaidyar not giving treatment for patient – his treatment very helpful
pranamam vaidhyar,
My name is Prasad from trivandrum. I have consulted you about one year back and followed your treatment. But unfortunately I came to know that you have stoped your consultancy in your house so I could not contact you.The medicine you described above used by me as per
your prescription.and got positive result for me.Kindly let me know how to contact you. Expecting your positive replay.
i join the group gk343pr@gmail.com
Dear Sir, I was trying to reach out to you in all the numbers given, email and Facebook to get an appointment for my father who is suffering from liver problems. Please help us and let me know how to reach you for a consultation.
Thank you and awaitng reply,
Sreehari
Dear doctor,
iam writing this for my mother . Last week we did endoscopy in Kottayam medical college and the doctor said that there is tumor in stomach . We are waiting for biopsy result so i want to see and know the exact things you as early as possible …….. please send me a reply urgently
Thanks
Reju
dear Vaidyar,
My 15 year old son is suffering from Eczema all over the body, and he is itching all the time. What should we do?
I am suffering from osteoarthritis.MRI taken. The doctor told me i have a tear on my left knee and slightly tilted to right. now very painful 24 hours /day. I can’t take any pain medicine. Dr. recommend a knee replacement. I can’t stand at all, if i stand my both legs get swollen and painful. Please advise me ASAP.Do you want me to call you to talk. me email is below.
ബെന്നി.ടി.ഓ.
20.07.2017
ബഹു. മോഹനന്‍ വൈദ്യര്‍ ,
എന്‍റെ ഭാര്യക്ക് യൂട്രസ്സില്‍ ഫൈബ്രോയിഡാണ്. 162*87*101 ഇതാണ് വലുപ്പം . നാല് മാസത്തോളം ആയുര്‍വേദ മരുന്ന്‍ കഴിച്ചു. ഒരു മാറ്റവും കണ്ടില്ല. ഭാര്യക്ക് വയസ് നാല്പതെ ആയിട്ടുള്ളൂ . സര്‍ജറി ഒഴിവാക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ ?
നന്ദിയോടെ,
ബെന്നി
SIR I WANT TO HAVE CONSULTATION HOW SHOULD
Thala ne’er irakkam sinusitis undu kazhicha food thirrichu varukkayum gas problem undu enthanu chaiyadath sir