Home / Articles / ഏതൊക്കെ ശക്തികളാണ് നമുക്കുള്ളത്?

ഏതൊക്കെ ശക്തികളാണ് നമുക്കുള്ളത്?

ശരീരത്തിന്‍റെ അടിസ്ഥാന ജോലി ഊര്‍ജ്ജത്തെ സ്വീകരിക്കലാണ്. ഊര്‍ജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുമ്പോളാണ്. ദഹനം എന്നത് ഭക്ഷണം കഴിക്കലും, വിസര്‍ജ്യം പുറന്തള്ളലും കൂടിയതാണെന്ന് കാണപ്പെട്ടു. ശരീരം സ്വീകരിക്കുന്ന ഈ ഊര്‍ജ്ജത്തിന്‍റെ ഉപയോഗം എന്താണ്? ഏതൊക്കെ രീതിയിലാണ് നമ്മുടെ ശരീരം ഊര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്?

ഭക്ഷണത്തിലൂടെയും മൂക്കിലൂടെയും ലഭിക്കുന്ന ഊര്‍ജ്ജത്തെ ശരീരം മൂന്ന് രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്.

• പ്രവര്‍ത്തനശക്തിയായി
• ദഹനശക്തിയായി
• പ്രതിരോധശക്തി അല്ലെങ്കില്‍ കേടുപാട് നികത്തലായി
ഈ മൂന്ന് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഊര്‍ജ്ജം തുല്യമായി വിഭജിക്കപ്പെടുന്നു.

power to do digest resist normal procedure of human body

പ്രവര്‍ത്തനശക്തി
നമ്മുടെ ശരീരത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ശക്തി പ്രയോജനപ്പെടുത്തുന്നു. നമ്മുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നാം ചലിപ്പിക്കുന്ന കൈകള്‍, കാലുകള്‍, കണ്ണുകള്‍, വായ തുടങ്ങിയവയുടെയെല്ലാം പ്രവര്‍ത്തനത്തിനു പ്രവര്‍ത്തനശക്തി ഉപയോഗപ്പെടുത്തുന്നു. കൂടാതെ നമ്മുടെ ആന്തരിക അവയവങ്ങളുടെ തുടരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തനശക്തി കൂടിയേ തീരു. നമ്മള്‍ നോക്കുന്നതും, കേള്‍ക്കുന്നതും, നടക്കുന്നതും, മണക്കുന്നതും എല്ലാം പ്രവര്‍ത്തനശക്തിയുടെ അടിസ്ഥാനത്തിലാണ്.

ദഹനശക്തി
നാം കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം, ശ്വസിക്കുന്ന വായു എന്നിവയെ ദഹിപ്പിച്ച് ഊര്‍ജ്ജത്തെ വേര്‍തിരിച്ചെടുക്കാന്‍ ദഹനശക്തി വളരെ ആവശ്യമാണ്‌. ഇങ്ങനെ ലഭിക്കുന്ന ഊര്‍ജ്ജമാണ് പ്രവര്‍ത്തനശക്തിക്കും പ്രതിരോധശക്തിക്കും ഉപയോഗിക്കുന്നത്. “അതുകൊണ്ട് ദഹനം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ മുഴുവന്‍ ശരീരത്തിനും ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതില്‍ തടസ്സമുണ്ടാകും.” അങ്ങനെ തടസ്സമുണ്ടായാല്‍ മറ്റു രണ്ട് ശക്തികളുടെയും പ്രവര്‍ത്തനം തകരാറിലാവും. അതുകൊണ്ട്, പ്രവര്‍ത്തനശക്തിയും പ്രതിരോധശക്തിയും ദഹനശക്തിയെ ആശ്രയിച്ചിരിക്കുന്നു.

പ്രതിരോധശക്തി
“പ്രതിരോധശക്തി, പേര് സൂചിപ്പിക്കുന്നതുപോലെ പ്രതിരോധിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് അത് കേടുപാടുകള്‍ ശരിയാക്കുകയും ചെയ്യുന്നു.” പ്രവര്‍ത്തനശക്തിയും ദാഹനശക്തിയും നിത്യവും ശരീരത്തില്‍ വിസര്‍ജ്യങ്ങള്‍ ഉളവാക്കുന്നു. ഇവയെ ശരീരത്തിനു ബുദ്ധിമുട്ട് ഉണ്ടാകാതെതന്നെ പ്രതിരോധശേഷി പുറന്തള്ളുന്നു. ദിവസേനയുള്ള പ്രവര്‍ത്തികളാല്‍ ക്ഷീണിക്കുന്ന ബാഹ്യവും ആന്തരികവുമായ അവയവങ്ങളുടെ ക്ഷീണം മാറ്റുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യുന്നു. ശരീരത്തില്‍ വിസര്‍ജ്യങ്ങള്‍ കുന്നുകൂടിയാല്‍, അവയെ പുറന്തള്ളുകയും, അതിനാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ശരിയാക്കുന്നതും രോഗപ്രതിരോധശക്തിയാണ്.

ഇങ്ങനെയാണ് ആരോഗ്യകരമായ ശരീരത്തിന്‍റെ തുല്യമായ ഊര്‍ജ്ജത്തിന്‍റെ വിഭജനം.

ഇത് ശരീരത്തിന്‍റെ സ്വഭാവീകമായ പ്രവര്‍ത്തനമാണ്. നമുക്ക് കാണുവാനോ, സംസാരിക്കുവാനോ, നടക്കുവാനോ ഒന്നും ആരുടേയും സഹായം ആവശ്യമില്ല. ഇതുപോലെയാണ് ശരീരത്തിലെ ഊര്‍ജ്ജത്തിന്‍റെ വിഭജനവും ഉപയോഗവും. ശരീരത്തിന്‌ ആരുടേയും സഹായം ആവശ്യമില്ല.
ശരീരം അതിനു ദോഷം വരുത്തുന്ന ഭക്ഷണത്തെ മനസ്സിലാക്കി പുറന്തള്ളുന്നു. അശുദ്ധമായ കാറ്റിനെ നിരാകരിക്കുന്നു. കൂടാതെ വിസര്‍ജ്യങ്ങളെ പുറന്തള്ളി കോശത്തെ പുനര്‍ജീവിപ്പിക്കുന്നു.

ഇത് മാത്രമാണോ ശരീരത്തിന്‍റെ ജോലി? ഒരു ചെറിയ കത്തികൊണ്ട് നമ്മുടെ കൈ മുറിച്ചാല്‍ ഉടനെ അതില്‍നിന്നു രക്തം വരുന്നു. പക്ഷേ ഈ മുറിവിലൂടെ ശരീരത്തിന്‌ ആവശ്യമുള്ള മുഴുവന്‍ രക്തവും പുറത്ത്‌ പോകാന്‍ ശരീരം അനുവദിക്കുമോ? ഒരിക്കലുമില്ല, കുറച്ച് നിമിഷങ്ങള്‍ക്കകം ശരീരം സ്വയം ആവശ്യമുള്ള രക്തത്തെ പുറത്തുപോകാതെ തടഞ്ഞുനിര്‍ത്തുന്നു. അതുകൊണ്ട് ശരീരം തനിക്ക് ആവശ്യമുള്ള ഒരു കോശത്തെപ്പോലും പുറത്തുപോകാന്‍ അനുവദിക്കുന്നില്ല.

നാം നേരത്തെ കണ്ട തുമ്മല്‍, ചര്‍ദ്ദി എന്നിവയില്‍നിന്നു നാം മനസ്സിലാക്കുന്നത് ശരീരം വിസര്‍ജ്യം പുറന്തള്ളുന്നു എന്നാണ്. എന്നാല്‍ രക്തം കട്ടപിടിപ്പിക്കുന്നതില്‍നിന്നു ശരീരം മനസ്സിലാക്കിത്തരുന്നത്, “ശരീരം വിസര്‍ജ്യങ്ങളെ മാത്രമേ പുറന്തള്ളു” എന്നാണ്.

“നാം ചെയ്യുന്ന ശരീരപ്രകൃതിക്ക് വിരുദ്ധമായ കാര്യങ്ങളാല്‍ ശരീരത്തിന്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ സ്വയം നീക്കി വീണ്ടും പുതിയതാകാന്‍ ശരീരത്തിന്‌ സാധിക്കും.”


അതുകൊണ്ട്, “നിങ്ങളുടെ ശരീരത്തെ വിശ്വസിക്കുക, ശരീരം തെറ്റ് ചെയ്യില്ല.”

About Malayalam Admin

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.