ഇപ്പോള്‍ പനിയുടെ സീസന്‍ ആയതുകൊണ്ടും ഈ കാലത്തെ പനിയെ എല്ലാവര്‍ക്കും പേടിയായതുകൊണ്ടും പനിയെപ്പറ്റിതന്നെ എഴുതാമെന്ന് കരുതി.
ഒരു പനി വന്നതുകൊണ്ട് ജീവിതം അങ്ങ് വഴിമാറിപോകുമോ? പോകും. തീര്‍ച്ചയായും ജീവിതം തന്നെ മാറിപ്പോകാന്‍ ഒരൊറ്റ പനി മതിയാകും. ഈ കാലത്തെ പനിയെ പേടിച്ചിട്ടോ, അതിന്‍റെ രൂക്ഷത കണ്ടിട്ടോ, അതിന്‍റെ വിവിധതരം പേര് കണ്ട് ഭയന്നിട്ടോ അല്ല ഞാന്‍ ഇത് പറയുന്നത്. ഈ പോസ്റ്റ് എഴുതുന്ന എനിക്ക് ഇപ്പോള്‍ ചെറിയ ഒരു പനി ഉണ്ട്. എനിക്ക് പനി വന്നപ്പോള്‍ എന്താണ് ഞാന്‍ ചെയ്തതെന്ന് പിന്നീട് പറയാം. ശരി, പനി എന്ന ഭീകരതയിലേക്ക് കടക്കാം.
എല്ലാവരും വെറുക്കുന്ന പനി.
പനി, പനി എന്നു പറഞ്ഞു ശപിക്കുകയും, വെറുക്കുകയും, പേടിക്കുകയും ചെയ്യുന്നതല്ലാതെ എന്നെങ്കിലും പനിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? പനി വന്നാല്‍ എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെയാണ് എല്ലാവര്‍ക്കും. ഒരു ശല്യം വന്നു കയറിയതുപോലെയാണ് പനിയെ കാണുന്നത്. കാരണം ജോലി ഉള്ളവര്‍ക്ക് ജോലിക്കുപോവാനോ, കുട്ടികള്‍ക്ക് സ്കൂളില്‍ പോവാനോ, വീട്ടമ്മമാര്‍ക്ക് വീട്ടിലെ ജോലി ചെയ്യാനോ കഴിയാതെ എന്തൊക്കെയോ നഷ്ടങ്ങള്‍ സംഭവിക്കുന്നു. അങ്ങനെ നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വന്ന പനിയെ എത്രയും പെട്ടന്ന് പമ്പ കടത്താന്‍ ശ്രമിക്കുന്നു. ദയവുചെയ്ത് ഒരല്‍പ്പസമയം ഈ പോസ്റ്റ് വായിക്കാന്‍ ചിലവഴിക്കുക, എന്നിട്ട് തീരുമാനിക്കുക, പനി വില്ലനോ അതോ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വന്ന നായകനോ എന്ന്.
രോഗം വരുന്ന വഴി.
ശരീരം ഒരിക്കലും തെറ്റ് ചെയ്യില്ലന്നും, അത് വിസര്‍ജ്ജ്യങ്ങളെ മാത്രം പുറന്തള്ളുകയും ആവശ്യമുള്ള കോശങ്ങളെ ശരീരത്തിനുള്ളില്‍ത്തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നുവെന്നും, നാം ശരീരപ്രകൃതിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന ബുദ്ധിമുട്ടുകളെ സ്വയം നീക്കി ശരീരം പുതുതാവുന്നു എന്നും നമ്മള്‍ കണ്ടു. എങ്കില്‍പിന്നെ മനുഷ്യരില്‍ കാണുന്ന ഈ രോഗങ്ങളെല്ലാം എവിടെനിന്ന് വരുന്നു? ചുരുക്കിപറഞ്ഞാല്‍ ഈ രോഗങ്ങള്‍ എല്ലാംതന്നെ നമ്മുടെ ഇടപെടല്‍മൂലം ഉണ്ടാവുന്നതാണ്. നാം ശരീരത്തിന്‍റെ നിയമങ്ങള്‍ മനസ്സിലാക്കാതെ അല്ലെങ്കില്‍ ശരീരത്തിന്‍റെ ഭാഷ മനസ്സിലാക്കാതെ അതിനെതിരെ പ്രവര്‍ത്തിക്കുമ്പോളാണ് രോഗം ഉണ്ടാവുന്നത്. ഇത് എങ്ങനെയാണെന്ന് നോക്കാം.
ജീവിതം മാറ്റുന്ന പനി.
പനിയുടെ കാര്യം തന്നെ എടുക്കാം. എല്ലാ വലിയ അസുഖങ്ങളുടേയും തുടക്കം ഒരു ചെറിയ പനിയാണ്. പനി ഒരു അടയാളമാണ്. പനി ഒരു വലിയ രക്ഷകനാണ്. ഈ ‘തുടക്കമാകുന്ന’ പനിയെ നാം നമ്മുടെ ഇടപെടല്‍മൂലം കുളമാക്കി ഒരു വലിയ സംഭവമാക്കി മാറ്റുന്നു. പനി ബാധിക്കാത്ത ആളുകള്‍ ഉണ്ടാവില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു തവണയെങ്കിലും പനിയോ ജലദോഷമോ തീര്‍ച്ചയായും വന്നിട്ടുണ്ടാവും. ആ പനിയെ നിങ്ങള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ തുടര്‍ന്നുള്ള ആരോഗ്യവും. ഒരു പനി മതി ജീവിതം വഴിമാറാന്‍.
പനി എന്നത് രോഗമോ, രോഗലക്ഷണമോ അല്ല, മറിച്ച് അതൊരു മാര്‍ഗമാണ്.
നല്ല ആരോഗ്യമുള്ള ഒരു വ്യക്തിയുടെ കാര്യമെടുക്കാം. അയാള്‍ തന്‍റെ വിശപ്പിനെപ്പറ്റിയോ, ദഹനത്തെപ്പറ്റിയോ ഒട്ടുംതന്നെ ചിന്തിക്കാതെ ഭക്ഷണം കഴിക്കുന്നു എന്ന് വിചാരിക്കുക. അയാള്‍ വിശക്കുമ്പോള്‍ കഴിക്കേണ്ട ഭക്ഷണത്തെ വിശപ്പില്ലാത്തപ്പോള്‍ കഴിച്ചുകൊണ്ടേ ഇരിക്കുന്നു. ദിവസവും ഇങ്ങനെ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? തീര്‍ച്ചയായും വിസര്‍ജ്ജ്യം അല്ലെങ്കില്‍ മാലിന്യം ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ തുടങ്ങും. ഈ അവസ്ഥ വീണ്ടും തുടരുകയാണെങ്കില്‍, വിസര്‍ജ്ജ്യങ്ങള്‍ വന്‍തോതില്‍ കുന്നുകൂടുകയും ശരീരത്തിന്‍റെ പ്രധാനപ്പെട്ട പല ജോലികളും തടസ്സപ്പെടുകയും ചെയ്യും.
അതിന് ശരീരം ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ട് ഉടനടി നടപടി സ്വീകരിക്കാന്‍ ശരീരം നിര്‍ബന്ധിതനാകുന്നു. കുന്നുകൂടിയ മാലിന്യങ്ങള്‍ പുറന്തള്ളിയില്ലെങ്കില്‍ ശരീരത്തിന് ആപത്താകുമെന്നു മനസ്സിലാക്കിയ ശരീരം വിസര്‍ജ്ജ്യം പുറന്തള്ളാന്‍ ആരംഭിക്കും.
ശരീരത്തില്‍നിന്ന് മാലിന്യം പുറന്തള്ളണമെങ്കില്‍ സാധാരണ ആവശ്യമുള്ള താപനിലയേക്കാള്‍ കൂടിയ താപനില ആവശ്യമായി വരുന്നു. അങ്ങനെ, ശരീരത്തില്‍ ഏതോ ഒരു അവയവത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറന്തള്ളാന്‍ മുഴുവന്‍ ശരീരത്തിന്‍റെയും താപനില കൂട്ടി പനിയായി മാറുന്നു.
ഇപ്പോള്‍ പറയൂ, പനി ഒരു രോഗമോ, അതോ മാലിന്യങ്ങളെ പുറന്തള്ളുന്ന മാര്‍ഗമോ?
പനി ശരീരത്തിലുണ്ടാക്കുന്ന ഊര്‍ജ്ജമാറ്റം.
നമ്മുടെ ശരീരത്തിന് ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയും, വായുവിലൂടെയും ലഭിക്കുന്ന ഊര്‍ജ്ജത്തെ മൂന്ന്‍ ശക്തികള്‍ക്കായി തുല്യമായി ഉപയോഗിക്കുന്നുവെന്ന് കണ്ടല്ലോ.
നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജം 99% ആണെന്ന് കരുതുക. ഈ ഊര്‍ജ്ജം മൂന്ന്‍ ശക്തികള്‍ക്കായി തുല്യമായി വിഭജിക്കുമ്പോള്‍, പ്രവര്‍ത്തനത്തിന് 33%, ദഹനത്തിന് 33%, രോഗപ്രതിരോധത്തിനു 33% എന്നിങ്ങനെയാകും.
1. ശരീരത്തിലെ മാലിന്യത്തിന്‍റെ അളവ് 33% ല്‍ താഴെയാണെങ്കില്‍
അങ്ങനെയാണെങ്കില്‍ രോഗപ്രതിരോധശേഷി തന്നെ അതിനെ പുറന്തള്ളുന്നു. ഇത് നമ്മുടെ ശരീരത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനമാണ്. നാം അറിയാതെതന്നെ ദൈനംദിന പ്രവര്‍ത്തനത്തിലൂടെയും മറ്റും രോഗപ്രതിരോധശേഷി ഇത് പുറന്തള്ളുന്നു.
നമുക്ക് ചിലപ്പോഴൊക്കെ ഉണ്ടാവുന്ന തലവേദന, വയറുവേദന, ദേഹംവേദന, നേരിയ ചൂട്, ഇങ്ങനെ എന്താണെന്ന് പറയാനറിയാത്ത ചെറിയ അസ്വസ്ഥതകള്‍ എല്ലാംതന്നെ വിസര്‍ജ്യങ്ങളുടെ പുറന്തള്ളലിന്‍റെ ലക്ഷണങ്ങളാണ്. ഈ ബുദ്ധിമുട്ടുകളെല്ലാം തനിയെ ഉണ്ടാവുകയും തനിയെ ഇല്ലാതാവുകയും ചെയ്യുന്നു. നമുക്കെല്ലാംതന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാവും. ഇങ്ങനെ മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുംമ്പോള്‍ നമുക്ക് പനി ഉണ്ടാവുന്നില്ല. കാരണം, ഇത് രോഗപ്രതിരോധശക്തിയുടെ പരിധിയില്‍ ഉള്‍പ്പെട്ട സംരക്ഷണജോലിയാണ്.
2. ശരീരത്തിലെ വിസര്‍ജ്ജ്യത്തിന്‍റെ അളവ് 33% ല്‍ കൂടുതലാണെങ്കില്‍
നമുക്ക് പനി ഉണ്ടാവുന്നു. ഈ പനി ശരീരത്തിന്‍റെ ഊര്‍ജ്ജമാറ്റത്തിനുവേണ്ടി ശരീരംതന്നെ കണ്ടെത്തിയ ഒരു മാര്‍ഗമാണ്.
അതായത് നാം കണ്ടല്ലോ ഊര്‍ജ്ജ്യം തുല്യമായാണ് വിഭജിക്കപ്പെടുന്നതെന്ന്. രോഗപ്രതിരോധശക്തിക്കും 33% ഊര്‍ജ്ജമാണ് ഉള്ളത്. അതുകൊണ്ട് മാലിന്യം പുറന്തള്ളാന്‍ ദഹനശക്തിയില്‍നിന്ന്‍ ഊര്‍ജ്ജം കടമായി സ്വീകരിക്കേണ്ടതായി വരും, കാരണം മാലിന്യത്തിന്‍റെ അളവ് 33% ല്‍ കൂടുതലാണ്. അതുകൊണ്ട് ദഹനശക്തിയുടെ 33% ഊര്‍ജ്ജവും രോഗപ്രതിരോധശക്തിയായി മാറുന്നു.
ഈ മാറ്റങ്ങള്‍ എല്ലാംതന്നെ ശരീരം വ്യക്തമായ ഭാഷയില്‍ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. നാം അത് കണ്ടഭാവം നടിക്കാറില്ലന്നുമാത്രം.
ലക്ഷണങ്ങള്‍
- വിശപ്പും ദാഹവും ഇല്ലാതാവുന്നു. അതുകാരണം ദഹനത്തിന് ഉപയോഗിക്കേണ്ട ഊര്‍ജ്ജംകൂടെ രോഗപ്രതിരോധത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്നു. കൂടാതെ, ശരീരത്തിന്‍റെ പ്രധാനപ്പെട്ട പ്രവര്‍ത്തനമായ വിസര്‍ജ്ജനം നടക്കുമ്പോള്‍ ആഗിരണം നടക്കില്ല. ഇത് ശരീരത്തിന്‍റെ പ്രകൃതമാണ്.
- വായില്‍ കൈപ്പ് രുചി ഉണ്ടാവുന്നു. സ്വാദ് തിരിച്ചറിയാതിരുന്നാലെങ്കിലും ഭക്ഷണം കഴിക്കാതിരിക്കട്ടെ എന്ന് ശരീരം കരുതുന്നു.
അറിവ് മൂലമുള്ള നമ്മുടെ ഇടപെടലും, ശരീരത്തിന്‍റെ പ്രതികരണവും.
- ദാഹവും വിശപ്പും ഇല്ലാത്ത അവസ്ഥയിലും നാം വെള്ളവും ഭക്ഷണവും കഴിക്കുന്നു. കാരണം, പട്ടിണി കിടന്നാല്‍ ശരീരത്തിന്‍റെ ഊര്‍ജ്ജം നഷ്ടപ്പെടുമെന്ന് നമ്മെ ആരൊക്കെയോ പഠിപ്പിച്ച് വെച്ചിരിക്കുകയാണ്, അതുകൊണ്ട് പുളിച്ചുപോയ ബ്രെഡ് അല്ലെങ്കില്‍ ഒരിക്കലും ദഹിക്കാത്ത പാല്‍, വായ്ക്ക് കൈപ്പുണ്ടെങ്കില്‍പോലും അകത്താക്കുന്നു.
- വിസര്‍ജ്ജ്യങ്ങളോട് പോരാടിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധശക്തി എന്ത് ചെയ്യും? പെട്ടെന്ന് തന്‍റെ ജോലി നിര്‍ത്തി, വയറ്റിലേക്ക് എത്തിയ ഭക്ഷണത്തെ ദഹിക്കാത്ത അവസ്ഥയില്‍ ശരീരത്തിന് പുറത്തേക്ക് തള്ളാന്‍ ശ്രമം തുടങ്ങും. ഇപ്പോള്‍ പനി കുറഞ്ഞതായി തോന്നുന്നു. കാരണം, രോഗപ്രതിരോധം നിര്‍ത്തിവെച്ച് വന്ന ഭക്ഷണത്തിന്‍റെ പുറകേയാണ് ശരീരമിപ്പോള്‍. എന്നാല്‍ ഭക്ഷണത്തെ മലാശയത്തിലേക്കും, വെള്ളത്തെ ചര്‍മ്മത്തിലേക്കും വൃക്കയിലേക്കും തള്ളിയതിനുശേഷം വീണ്ടും രോഗപ്രതിരോധശക്തി ഉണ്ടാവുന്നു.
- നാം വീണ്ടും വെറുതേയിരിക്കുന്നില്ല. ദഹിക്കാത്ത അവസ്ഥയിലും വീണ്ടും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നു. ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയാത്തതുകൊണ്ട് രോഗപ്രതിരോധശക്തി ദഹനശക്തിയായി മാറി വന്ന ഭക്ഷണത്തെ ഛര്‍ദ്ദിയായി പുറന്തള്ളുന്നു. ‘ഞാന്‍ വേറെ ജോലിയിലാണ്, പുറത്ത് പോ’ എന്ന് ശരീരം പറയുന്നു.
- പട്ടിണി കിടക്കുന്നത് ദോഷമാണെന്ന നമ്മുടെ അറിവ് എല്ലാ യുക്തിയുമുപയോഗിച്ച് ഛര്‍ദ്ദിയെ ഒതുക്കി ഭക്ഷണത്തെ ഉള്ളിലേക്ക് കുത്തിക്കയറ്റുന്നു.
- ഛര്‍ദ്ദിക്കാന്‍ അനുവദിക്കാത്തതുകൊണ്ട് ശരീരം ഛര്‍ദ്ദിയെ വയറിളക്കമാക്കി മാറ്റി മലസഞ്ചിയിലൂടെ പുറന്തള്ളുന്നു.
- നമ്മുടെ അറിവ് വെറുതെ ഇരിക്കാന്‍ നമ്മെ അനുവദിക്കില്ല. പനിയുടെ കൂടെ ഛര്‍ദ്ദിയും വയറിളക്കവും ഉള്ളതുകൊണ്ട് ഞരമ്പിലൂടെ നേരിട്ട് ഗ്ലൂക്കോസ് കയറ്റുന്നു.
- ശക്തമായ ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്ന കെമിക്കലുകള്‍ ചേര്‍ന്ന മരുന്ന് നല്‍കി പുറത്തുപോകേണ്ട ഛര്‍ദ്ദിയും വയറിളക്കവും ഭദ്രമായി അകത്തുതന്നെ സുരക്ഷിതമായി വെയ്ക്കുന്നു.
- നേരത്തെതന്നെ ശരീരത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറന്തള്ളാന്‍ പോരാടിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധശക്തി പുതിയ രാസപദാര്‍ത്ഥങ്ങളുടെ വരവ് മൂലം എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായവസ്ഥയിലാവുന്നു. അങ്ങനെ പനി ഇല്ലാതാവുന്നു. നിങ്ങളുടെ പനി മാറി സുഖപ്പെട്ടു എന്ന് നിങ്ങളും ഡോക്ടറും വിശ്വസിക്കുന്നു.
- ശരീരം തന്‍റെ അകത്തേക്കുവന്ന കെമിക്കലുകള്‍ ചേര്‍ന്ന മരുന്നുകളെ പുറന്തള്ളാന്‍ ശ്രമിക്കില്ല. കാരണം, രാസപരമായ മാലിന്യങ്ങളടങ്ങിയ രക്തത്തെ വൃക്ക ശുദ്ധീകരിച്ചാല്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകും. അതുകൊണ്ട് രാസപരമായ മാലിന്യങ്ങളെ കരളിന്‍റെ സഹായത്തോടെ അകത്തുതന്നെ അടക്കിവെക്കും.
- പഴക്കംചെന്ന കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കും, മഞ്ഞപ്പിത്തത്തിനും ഈ രാസവസ്തുക്കള്‍ മൂലധനമായി പ്രയോജനപ്പെടും.
3. ശരീരത്തിലെ മാലിന്യങ്ങളുടെ അളവ് 66% കൂടുതലാണെങ്കില്‍
അത് നമ്മുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കും. ദഹനപ്രവര്‍ത്തനം മാത്രം നിര്‍ത്തിവെച്ചിട്ടും വിസര്‍ജ്ജ്യങ്ങള്‍ മുഴുവനായി പുറന്തള്ളാന്‍ ശരീരത്തിന് സാധിക്കുന്നില്ലെങ്കില്‍ ശരീരം തീര്‍ച്ചയായും പ്രവര്‍ത്തനശക്തിയില്‍നിന്നും ഒരു ഭാഗം ഊര്‍ജ്ജം കടമായി സ്വീകരിക്കും. ഒരു ഭാഗം മാത്രം രോഗപ്രതിരോധശക്തിയായി മാറ്റുന്നതിന് കാരണം ശരീരത്തിന്‍റെ നിരന്തര പ്രവര്‍ത്തനങ്ങളായ ശ്വസനം, ഹൃദയമിടിപ്പ്, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം എന്നിവ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്.
ലക്ഷണങ്ങള്‍
- ശരീരത്തിന്‍റെ ബാഹ്യപ്രവര്‍ത്തനങ്ങള്‍ നിലക്കുന്നു.
- നടക്കാനോ, സംസാരിക്കാനോ എന്തെങ്കിലും ചെയ്യുവാനോ സാധിക്കാതെവരുന്നു.
- ശരീരത്തിന് വേദനയും ക്ഷീണവും ഉണ്ടാവുന്നു. വിശ്രമിക്കണമെന്ന ശക്തമായ ആഗ്രഹം ഉണ്ടാവുന്നു.
- കാണുവാനോ, സംസാരിക്കുവാനോ കഴിയാതെ കിടപ്പിലാവുന്നു. കാരണം ഊര്‍ജ്ജത്തിന്‍റെ നല്ലൊരു ഭാഗം രോഗപ്രതിരോധത്തിനുവേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
അറിവ് മൂലമുള്ള നമ്മുടെ ഇടപെടലും, ശരീരത്തിന്‍റെ പ്രതികരണവും
- ദഹനശക്തി ഇല്ലാത്തപ്പോള്‍ വെള്ളവും ഭക്ഷണവും കഴിച്ച നമ്മള്‍ വെറുതെ ഇരിക്കില്ല. നമ്മുടെ അറിവ് ഉണര്‍ന്നുപ്രവര്‍ത്തിക്കും. നാം ജോലി ചെയ്യും. നടക്കാന്‍ വയ്യാത്തപ്പോള്‍ നടക്കുകയും, കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ വായിക്കുകയും, ടി. വി. കാണുകയും, സംസാരിക്കാന്‍ പറ്റാത്തപ്പോള്‍ സംസാരിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജ്ജത്തെ വലിയതോതില്‍ പാഴാക്കുന്നു. പ്രവര്‍ത്തനശക്തിയെ വീണ്ടും എഴുന്നേല്‍പ്പിക്കേണ്ടതായി വരുന്നു. ഇപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പറ്റുമെന്ന് തോന്നുന്നു. പനി കുറഞ്ഞതായി തോന്നുകയും ചെയ്യുന്നു.
- എന്നാല്‍ ഏതു ജോലി എപ്പോള്‍ ചെയ്യണമെന്ന് ശരീരത്തിന് വ്യക്തമായ ധാരണ ഉണ്ട്. ഏതിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്നും ശരീരത്തിന് അറിയാം. ഇപ്പോള്‍ ദഹനത്തേക്കാളും, പ്രവര്‍ത്തനത്തേക്കാളും പ്രാധാന്യം രോഗപ്രതിരോധത്തിനാണ്. അതുകൊണ്ട് രോഗപ്രതിരോധശക്തി വീണ്ടും ഉണ്ടാവുകയും അതുമൂലം നാം വീണ്ടും കിടപ്പിലാവുകയും ചിലപ്പോള്‍ അബോധാവസ്ഥയിലാവുകയും ചെയ്യുന്നു.
- ഇപ്പോഴും വെറുതേയിരിക്കാന്‍ നമ്മള്‍ തയ്യാറല്ല. അബോധാവസ്ഥയിലായിരിക്കുമ്പോള്‍ വെള്ളം തളിച്ച് ശരീരത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു, ഞരമ്പിലൂടെ ഗ്ലൂക്കോസോ, രാസവസ്തുക്കള്‍ ചേര്‍ന്ന മരുന്നോ കുത്തിവെക്കുന്നു.
- ഇനി ശരീരം എന്ത് ചെയ്യും? മാലിന്യങ്ങളുടെ തീവ്രത അനുസരിച്ച് ഒന്നുങ്കില്‍ ശരീരം രോഗപ്രതിരോധത്തെ മാറ്റിവെച്ച് ബോധത്തിലേക്ക് വരുന്നു. അതല്ലെങ്കില്‍ ഗാഢമായ അബോധാവസ്ഥയില്‍ ഇരുന്നുകൊണ്ട് നിശ്ശബ്ദമായി രോഗത്തെ പ്രതിരോധിക്കുന്നു.
- ഇപ്പോള്‍ ഡോക്ടര്‍ പറയും, ‘രോഗി എപ്പോള്‍ വേണമെങ്കിലും ബോധത്തിലേക്ക് തിരിച്ചുവരാം. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കകം, ചിലപ്പോള്‍ ദിവസങ്ങള്‍ക്കകം, ചിലപ്പോള്‍ മാസങ്ങള്‍ക്കകം !!!’ ഇതിനു ‘ബ്രയിന്‍ ഡെത്ത്’ എന്നോ മറ്റോ പേരും ഇട്ടേക്കാം. അത് വിശ്വസിച്ച് നാം കാത്തിരിപ്പ് ആരംഭിക്കുന്നു.
- ശരീരം മാലിന്യം പുറന്തള്ളുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമ്പോള്‍ രോഗി സ്വയം ബോധത്തിലേക്ക് തിരിച്ചുവരുന്നു. പല വര്‍ഷങ്ങള്‍ക്കുശേഷം കോമയില്‍നിന്ന് ഉണര്‍ന്നവരെക്കുറിച്ച് നിങ്ങളും കേട്ടിട്ടുണ്ടാവും.
- എന്നാല്‍ ചിലപ്പോള്‍ കോമയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ആന്തരിക അവയവങ്ങള്‍ ദാനമായി മുറിച്ചെടുക്കുന്നു. അതിനാല്‍ ശരീരം ജീവന്‍ ഉപേക്ഷിക്കുന്നു.
- ശരീരത്തിലേക്ക് അതിന് താങ്ങാനാവാത്ത രാസവസ്തുക്കള്‍ കയറ്റിവിടാതെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്രമം നല്‍കി സഹായിച്ചാല്‍ പെട്ടെന്ന് സുഖപ്പെടും.
ശരീരത്തിന് വിസര്‍ജ്ജ്യങ്ങളെ പുറത്താക്കാന്‍ സാധിക്കുകയും, അത് പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ക്രമേണ പ്രവര്‍ത്തനശക്തിയും, ദഹനശക്തിയും പഴയ അവസ്ഥയിലേക്ക് എത്തുന്നു. പതുക്കെ ബോധം വരികയും രോഗിക്ക് സാവധാനം ബാഹ്യപ്രവര്‍ത്തനങ്ങള്‍നടത്താനും ശരീരം അനുവാദം നല്‍കുന്നു. പ്രവര്‍ത്തനശേഷി ലഭിച്ചതിനുശേഷം ആദ്യം ദാഹവും പിന്നീട് വിശപ്പും ഉണ്ടാക്കി ശരീരം പൂര്‍ണ്ണമായി വിജയിച്ചതായി നമ്മെ അറിയിക്കുന്നു.
ഇങ്ങനെ ഘട്ടം ഘട്ടമായി ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്ക് മനസ്സിലാകുംവിധം ശരീരം അറിയിച്ചുതരുന്നു. ശരീരത്തിന്‍റെ ഒരു പ്രധാന ജോലിതന്നെ ഇതാണ്. കാരണം ശരീരത്തിന്‍റെ പ്രധാന ശത്രുവും നാംതന്നെയാണ്. ഈ മാറ്റങ്ങളൊന്നും മനസ്സിലാക്കാതെ കണ്ടില്ലന്ന് നടിച്ച് നമ്മുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്‍റെ ഭാഷ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
ശരീരത്തിന്‍റെ ഭാഷ മനസ്സിലാക്കാതെയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് പലപ്പോഴും വിസര്‍ജ്ജ്യങ്ങളുടെ അളവ് മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ കാരണം. “സാധാരണ ഒരു പനിയെ നാം മരുന്നും മന്ത്രവും നമ്മുടെ ഇടപെടലുംകൊണ്ട് ഛര്‍ദ്ദിയായും, വയറിളക്കമായും, ക്ഷീണമായും, ശരീരംവേദനയായും എന്തിന് അബോധാവസ്ഥ വരെ കൊണ്ടെത്തിക്കുന്നു”.
അതുകൊണ്ട് ഒരു പനി വരുമ്പോള്‍ പേടിച്ച് ആശുപത്രിയില്‍ കയറിയിറങ്ങുകയും, സ്വയം ഗുളികകളും മരുന്നുകളും വാങ്ങി കഴിക്കുകയും ചെയ്യാതെ ശരീരം എന്താണ് പറയുന്നതെന്ന് ഒന്ന് ശ്രദ്ധിക്കുക. ശാരീരികവും ആന്തരികവുമായ വിശ്രമം നല്‍കി ശരീരത്തെ സഹായിക്കുക. നാം ഭക്ഷണം കഴിക്കാതിരിക്കുമ്പോളാണ് ശരീരത്തിന് ആന്തരിക വിശ്രമം ലഭിക്കുന്നത്. അതുകൊണ്ട് ശരീരപ്രവര്‍ത്തനങ്ങളോട് യോജിച്ച് പിന്തുണ നല്‍കി പ്രവര്‍ത്തിച്ചാല്‍ ഏത് അസുഖത്തില്‍നിന്നും സുഖം പ്രാപിക്കാം.
മാലിന്യങ്ങളുടെ അല്ലെങ്കില്‍ വിസര്‍ജ്ജ്യങ്ങളുടെ കുന്നുകൂടലാണ് നമ്മുടെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണം. വിസര്‍ജ്ജ്യങ്ങളുടെ പുറന്തള്ളലിനേയാണ് നാം രോഗമായി കാണുന്നത്. അങ്ങനെയങ്കില്‍, എന്താണ് മാലിന്യം? എങ്ങനെയാണ് അത് ശരീരത്തില്‍ അടിഞ്ഞുകൂടുന്നത്? എല്ലാ രോഗങ്ങള്‍ക്കും കാരണം മാലിന്യങ്ങളുടെ കുന്നുകൂടലാണോ? ഇത് മനസ്സിലാക്കാന്‍ ഞങ്ങളെ തുടര്‍ന്ന് പിന്തുടരുക.
ങ്ഹാ, പിന്നെ എനിക്ക് പനി വന്നപ്പോള്‍ ഞാന്‍ ഒന്നും ചെയ്തില്ല കേട്ടോ, അതായത് ആദ്യത്തെ ഒരു ദിവസം പട്ടിണി കിടന്നു.പിന്നീടുള്ള രണ്ട് ദിവസം വളരെ ലഘുവായിട്ടുള്ള ആഹാരം കഴിച്ച് വിശ്രമിച്ചു. പനി ഇപ്പോള്‍ കുറവുണ്ട്.
പനി ഒരു രോഗമോ രോഗലക്ഷണമോ അല്ല
മറിച്ച്
അതൊരു മാര്‍ഗമാണ് അടയാളമാണ് രക്ഷയാണ്.
Athmaviswasamillathavan mattullavarekudi thettayadishayileku nayikunnu.
കുട്ടികള്‍ക്കും വലിയവര്‍ക്കും പനി, ചുമ,പോലെ സാധാരണ വരുന്ന അസുഖം എന്നിവയ്ക്ക് ഉള്ള മരുന്നുകള്‍ വിവരിക്കാമോ….പ്രതേകിച്ച്
കുട്ടികളുടെ…എത്ര ദിവസം വരെ wait ചെയ്യണം പനി മാറാന്‍…ചിലപ്പോള്‍ നുമോന്നിയ ആയാലോ…
കുട്ടികള്‍ക്കും വലിയവര്‍ക്കും പനി, ചുമ,പോലെ സാധാരണ വരുന്ന അസുഖം എന്നിവയ്ക്ക് ഉള്ള മരുന്നുകള്‍ വിവരിക്കാമോ….പ്രതേകിച്ച്
കുട്ടികളുടെ…എത്ര ദിവസം വരെ wait ചെയ്യണം പനി മാറാന്‍…ചിലപ്പോള്‍ നുമോന്നിയ ആയാലോ…