Home / Articles / നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കുന്നു?

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കുന്നു?

ഭക്ഷണം കഴിക്കേണ്ടതും വെള്ളം കുടിക്കേണ്ടതും എപ്പോഴാണെന്ന് നാം കണ്ടു. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നുകഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത്? തീര്‍ച്ചയായും നാം കഴിക്കുന്ന ഭക്ഷണം ദഹിക്കണം. ഭക്ഷണത്തെ ദഹിപ്പിക്കുന്നതു വയര്‍ മാത്രമാണോ? അതോ, ശരീരം മുഴുവനും ദഹനത്തെ സഹായിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എങ്ങനെയെന്ന് നോക്കാം.

ശരീരം എന്നത് അവയവങ്ങളാല്‍ നിര്‍മ്മിതമാണ്. അവയവങ്ങള്‍ ആന്തരിക അവയവങ്ങളാലും, ആന്തരിക അവയവങ്ങള്‍ മാംസപേശികളാലും നിര്‍മ്മിതമാണ്. ഇങ്ങനെ തുടര്‍ന്ന് അവസാനം ലഭിക്കുന്നത് കോശമാണ്. ഇതിനെ നാം തിരിച്ചുപറയുകയാണെങ്കില്‍, കോശങ്ങളാല്‍ നിര്‍മ്മിതമാണ് കല, കലകളാല്‍ നിര്‍മ്മിതമാണ് അവയവങ്ങള്‍, അവയവങ്ങളാല്‍ നിര്‍മ്മിതമാണ് ശരീരം. ശരീരപ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാന്‍ കോശത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുന്നത് ധാരാളമാണ്.

“കോശത്തിന്‍റെ അടിസ്ഥാന പ്രവര്‍ത്തനം ദഹനമാണ്. ദഹനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌ ഭക്ഷണം കഴിക്കലും പുറന്തള്ളലും കൂടിയ പ്രവര്‍ത്തനമാണ്. അല്ലെങ്കില്‍ അതിനെ ‘ആഗിരണവും’, ‘വിസര്‍ജ്ജനവും’ എന്നു പറയാം.”

ആഗിരണവും വിസര്‍ജ്ജനവും രണ്ടു പ്രവര്‍ത്തനങ്ങളായി കാണപ്പെട്ടാലും ഇവ രണ്ടും ഒന്നാണ്. ആഗിരണത്തിന്‍റെ അവസാനഘട്ടം വിസര്‍ജ്ജനവും, വിസര്‍ജ്ജനത്തിന്‍റെ ആദ്യഘട്ടം ആഗിരണവുമാണ്. ഇതുപോലെതന്നെയാണ് ശ്വസനം, ശ്വസനം എന്നാല്‍ ഉഛശ്വാസവും, നിശ്വാസവുമാണ്. ഇമവെട്ടുക എന്നാല്‍ അടക്കുന്നതും, തുറക്കുന്നതുമാണ്. ഹൃദയമിടിപ്പ് എന്നാല്‍ സ്വീകരിക്കലും, പുറന്തള്ളലുമാണ്. ഇവയെല്ലാംതന്നെ ഒരു പ്രവര്‍ത്തനത്തിന്‍റെ ഇരുവശങ്ങളാണ്.

ഒരു കോശം എന്തിനാണ് ആഗിരണവും വിസര്‍ജ്ജനവും ഉള്‍പ്പെട്ട പ്രവര്‍ത്തനം ചെയ്യുന്നത്? “ജീവന്‍ നിലനിര്‍ത്താന്‍.”
ജീവന്‍ നിലനിര്‍ത്താന്‍ ഊര്‍ജ്ജം ആവശ്യമാണെന്ന് കോശം നമ്മെ മനസ്സിലാക്കിത്തരുന്നു. ഈ ഊര്‍ജ്ജം ലഭിക്കാന്‍ ഭക്ഷണവും, ഭക്ഷണത്തെ ഉപയോഗപ്പെടുത്താന്‍ ആഗിരണവും വിസര്‍ജ്ജനവും ആവശ്യമാണ്‌. ഊര്‍ജ്ജം ലഭിക്കാന്‍ നടക്കുന്ന ദഹനം വിസര്‍ജ്യങ്ങളും വിസര്‍ജ്യങ്ങളെ പുറത്താക്കുന്ന പ്രവര്‍ത്തനവും ഉള്‍പ്പെട്ടതാണ്. അതായത്, നെല്ലില്‍നിന്നു അരിയെ വേര്‍തിരിച്ചെടുക്കാന്‍ ഉമിയെ നീക്കം ചെയ്യുന്നതുപോലെ, വിസര്‍ജ്യങ്ങളെ പുറന്തള്ളി ഊര്‍ജ്ജത്തെ ആഗിരണം ചെയ്തു സ്വയം സംരക്ഷിക്കാനുള്ള കഴിവ് കോശത്തിനുണ്ട്. ഈ കോശങ്ങളാല്‍ നിര്‍മ്മിതമാണ് ശരീരം.

ശരി, നമുക്ക് വീണ്ടും ദഹനപ്രക്രിയയിലേക്ക് വരാം.

  • ഭക്ഷണം വായില്‍ എത്തിയാല്‍ അത് ചവച്ചരക്കപ്പെട്ടു അന്നനാളം വഴി ആമാശയത്തിലേക്ക് എത്തുന്നു. ഈ സമയം മുതല്‍ പ്ലീഹ ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്നു.
  • കരള്‍, പിത്തസഞ്ചി എന്നിവയില്‍നിന്നു സ്രവിക്കുന്ന അമ്ലങ്ങള്‍ ദഹനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.
  • ചെറുകുടലിലേക്ക് എത്തുന്ന ഭക്ഷണത്തിന്‍റെ മിശ്രിതത്തില്‍നിന്നു ഊര്‍ജ്ജത്തെ വേര്‍തിരിച്ചെടുത്തു വന്‍കുടലിലേക്ക് ആ മിശ്രിതം പുറന്തള്ളുന്നു.
  • വന്‍കുടല്‍ തന്‍റെ ഉള്ളിലേക്ക് വന്ന മിശ്രിതത്തില്‍നിന്നും വീണ്ടും ഊര്‍ജ്ജത്തെ വേര്‍തിരിച്ചെടുത്ത് ശ്വാസകോശത്തിന്‍റെ സഹായത്തോടെ മലാശയത്തിലേക്ക് പുറന്തള്ളുന്നു.
  • പ്ലീഹയും, ചെറുകുടലും വലിച്ചെടുത്ത ഊര്‍ജ്ജത്തെ രക്തപ്രവാഹം വഴി ഹൃദയം ഓരോ കോശത്തിലേക്കും എത്തിക്കുന്നു.
  • ഊര്‍ജ്ജം വേര്‍തിരിച്ചതിനുശേഷം കിട്ടിയ മിശ്രിതത്തില്‍ (വിസര്‍ജ്യത്തില്‍) നിന്നും വീണ്ടും ഊര്‍ജ്ജം വേര്‍തിരിച്ച് ശേഷമുള്ളതിനെ മൂത്രമാക്കി മൂത്രസഞ്ചിയിലൂടെ വൃക്ക പുറന്തള്ളുന്നു.

ഇത് ദഹനപ്രക്രിയയുടെ ഒരു മൂലരേഖ മാത്രമാണ്. ഇതില്‍നിന്ന് എന്ത് മനസ്സിലായി? ദഹനം എന്നത് വയറിന്‍റെ മാത്രം പ്രവര്‍ത്തനമാണോ അതോ മുഴുവന്‍ ശരീരത്തിന്‍റെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണോ?

“ഓരോ ആന്തരിക അവയവത്തിന്‍റെയും പ്രവര്‍ത്തനം ശരീരപ്രകൃതി (ശരീരനിയമം) അനുസരിച്ചാണ് നടക്കുന്നത്. ശരീരത്തിന്‍റെ ഓരോ ആന്തരിക അവയവും തന്‍റെ നിയമം അനുസരിച്ച് ഒന്നിച്ച് പ്രവര്‍ത്തിച്ച് ശരീരത്തെ സഹായിക്കുന്നു. നമ്മുടെ ബുദ്ധികൊണ്ടോ അറിവുകൊണ്ടോ അതിനെ നിയന്ത്രിക്കുവാനോ മാറ്റിമറിക്കുവാനോ കഴിയുകയില്ല.”
ഓരോ അവയവും ശരീരപ്രവര്‍ത്തനത്തില്‍ എന്ത് പങ്ക് വഹിക്കുന്നുവെന്നറിയാന്‍ ശരീരത്തിന്‍റെ അടിസ്ഥാന നിയമം മനസ്സിലാക്കിയാല്‍ മതി. ഓരോ അവയവത്തിന്‍റെയും ഒറ്റക്കുള്ള പ്രവര്‍ത്തനത്തെ മനസ്സിലാക്കേണ്ട ആവശ്യമില്ല.

About Malayalam Admin

3 comments

  1. Thanks for your informative post

  2. ithu ezhuthiyathu aarayalum adheham 10th std passayittilla ennu urappu.Pleeha ennu paranjal spleen aanu ennanu ente arivu.spleen gastrointestinal tractinte bhagam polum alla.pinne vankudalil ninnu excreta maladwarathilekku ethan sahayikkunnathu swasakosham(lungs)aanennu yathoru madiyumillethe ezhuthanulla guts apaaram thanne!!!!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.