Home / Articles / കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണരീതി ഇതായിരുന്നു |അധ്യായം # 5

കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണരീതി ഇതായിരുന്നു |അധ്യായം # 5

നമ്മുടെ കൊച്ചു കേരളത്തില്‍ പാലിച്ചു പോന്നിരുന്ന ചില ഭക്ഷണരീതികളാണ് ഈ ഭാഗത്തില്‍ കാണാന്‍ പോകുന്നത്. എങ്ങനെ ഭക്ഷണം കഴിക്കണം, എപ്പോള്‍ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കണം എന്ന വ്യക്തമായ ധാരണ നമ്മുടെ മുന്‍ തലമുറക്ക് ഉണ്ടായിരുന്നു. അത് എന്താണെന്നല്ലേ…

കേരളത്തിന്‍റെ പരമ്പരാഗത

ആദ്യമായി, വിശക്കുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോകുന്ന ആളിന്‍റെയും, വിളമ്പിത്തരുന്ന ആളിന്‍റെയും മനസ്സ് സ്വസ്ഥവും, സന്തോഷവും ഉള്ളതായിരിക്കണം. തറയില്‍ അല്ലെങ്കില്‍ നിലത്ത് ഇരുന്നുവേണം ഭക്ഷണം കഴിക്കാന്‍. കാരണം, നിലത്തിരുന്നു ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കഴിയില്ല. മാത്രമല്ല, ഇങ്ങനെ ഇരുന്ന്‌ ഭക്ഷണം കഴിക്കുമ്പോള്‍ അല്‍പ്പം കുനിഞ്ഞിരിക്കേണ്ടിവരുന്നു, ഇത് ഭക്ഷണം കൃത്യമായി അന്നനാളം വഴി ആമാശയത്തിലേക്ക് എത്താന്‍ സഹായിക്കുന്നു. കൂടാതെ, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത്‌ ഒരു വ്യായാമം കൂടിയാണ്.

വാഴയിലയിലായിരുന്നു മുന്‍പ് കൂടുതലും ഭക്ഷണം കഴിച്ചിരുന്നത്. ഇതിനു ധാരാളം പ്രയോജനങ്ങളുണ്ട്. വാഴയില വെച്ചതിനുശേഷം ആദ്യം വിളമ്പുന്നത് ഉപ്പ്, പുളി, മുളക് എന്നിവയാണ്. ഇവ മൂന്നും തുടര്‍ന്ന് കഴിക്കാന്‍ പോകുന്ന ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള രസം ഉണര്‍ത്തുന്നു. പിന്നീട് ഇഞ്ചിക്കറിയും, നാരങ്ങ അച്ചാറും വിളമ്പുന്നു. ഇതും ദഹനത്തെ കൂടുതലായി സഹായിക്കുന്നു. പിന്നീട് മറ്റു കറികളും അതിനുശേഷം ചൂട് ചോറും വിളമ്പുന്നു. വാഴയിലയിലേക്ക് ചൂട് ചോറ് ഇടുമ്പോള്‍ ഇല വാടുന്നു. ഇലയിലുള്ള ക്ലോറോഫില്‍ മുഴുവന്‍ ചോറ് വലിച്ചെടുക്കുന്നു. മാത്രമല്ല, അപ്പോള്‍ ഉണ്ടാവുന്ന മണം കഴിക്കാന്‍ ഇരിക്കുന്ന ആളിന്‍റെ 6 ദഹനരസങ്ങളെ ഉണര്‍ത്തുന്നു. മധുരം, കൈപ്പ്, എരിവ്, ഉപ്പ്, പുളി, ചവര്‍പ്പ്‌, എന്നിവയാണത്‌.

ഈ സമയത്തെല്ലാം നന്ദിയോടുകൂടി വേണം ഭക്ഷണത്തിനു മുന്‍പില്‍ ഇരിക്കാന്‍. കൃഷി ചെയ്ത ആള്‍ക്ക് നന്ദി പറയുമ്പോള്‍, ആ സസ്യത്തെപ്പറ്റിയും, എങ്ങനെയാവും അത് കൃഷി ചെയ്തത് എന്നതിനെപ്പറ്റിയും ഓര്‍മ്മിക്കും. രണ്ടാമത്, പാചകം ചെയ്ത ആളിനു നന്ദി പറയുമ്പോള്‍ , ഈ ഭക്ഷണം എങ്ങനെ പാചകം ചെയ്തു എന്ന് മനസ്സിലേക്ക് വരും. മൂന്നാമത്, വിളമ്പുന്ന ആള്‍ക്ക് നന്ദി പറയുമ്പോള്‍, നമ്മുടെ മുന്‍പില്‍ ഇരിക്കുന്ന ആഹാരം കാണാം. നാലാമതായി, ദൈവത്തിനു നന്ദി പറയുമ്പോള്‍, ഭക്ഷണം കഴിക്കാന്‍ ഉള്ള സാഹചര്യവും, അതിനുള്ള ആരോഗ്യവും അവസ്ഥയും മനസ്സിലേക്ക് വരും. അങ്ങനെ കഴിക്കുന്നതിനു മുന്‍പ് നാല് പ്രാവശ്യം കഴിക്കാന്‍ പോകുന്ന ആഹാരത്തെപ്പറ്റി ചിന്തിച്ചു. ഇപ്പോള്‍ നമ്മുടെ ശരീരം കഴിക്കാന്‍ പോകുന്ന ആഹാരത്തെ പൂര്‍ണ്ണമായി ദഹിപ്പിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. കാരണം, ഈ സമയംകൊണ്ട് ആഹാരത്തെ ദഹിപ്പിക്കാനുള്ള മുഴുവന്‍ രസങ്ങളും ഉണ്ടായിക്കഴിഞ്ഞു. ഇതുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത് എന്ന് പറയുന്നത്. ടെലിവിഷന്‍ കണ്ടുകൊണ്ടോ, സംസാരിച്ചുകൊണ്ടോ ഭക്ഷണം കഴിക്കരുത്. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിഷമിപ്പിക്കുന്നതോ, അക്രമാസക്തമായതോ ആയ രംഗങ്ങള്‍ക്കനുസരിച്ച് നമ്മുടെ ശരീരം പ്രതികരിക്കും. ഇതുമൂലം കഴിക്കുന്ന ഭക്ഷണം ദോഷകരമായി ശരീരത്തെ ബാധിക്കും.

നമ്മുടെ മുന്‍ തലമുറ ആഹാരത്തിന്‍റെയും മനസ്സിന്‍റെയും അടിസ്ഥാനത്തിലായിരുന്നു എല്ലാം ചെയ്തിരുന്നത്. അതിനു ചേര്‍ച്ചയില്‍ അവര്‍ ജീവിച്ചുപോന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. എല്ലാം മയവും, വിഷമയവും ആയി മാറിയിരിക്കുന്നു.

ഇത് വായിക്കുന്ന നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് കാണും. പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍, ക്യാന്‍സര്‍, അള്‍സര്‍, ഹൃദ്രോഗം, പൈല്‍സ്, ഈ അസുഖങ്ങള്‍ വീട്ടില്‍ ഒരാള്‍ക്ക്‌ പോലും ഇല്ലെങ്കില്‍ ഇത് തെറ്റാണെന്ന് പറയാം, ഇതിനോട് വിയോജിക്കാം. പക്ഷേ, ഇതില്‍ ഏതെങ്കിലും അസുഖം നിങ്ങളുടെ വീട്ടില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഇത് വായിക്കൂ, മറ്റുള്ളവരുമായി പങ്കുവെക്കൂ…

About Malayalam Admin

9 comments

  1. Good information.

  2. ഖാദര്‍ ഷാ

    ഈ തലമുറയിലെ കുട്ടികള്‍ക്ക് ടി വി ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല..എല്ലാവര്‍ക്കും ഇത് കാണുവാന്‍ മനസ്സുണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുന്നു

  3. ഇതുമായി നീതി പുലര്‍ത്തുന്നതിനായി ചിത്രത്തിലെ പൊതിച്ചോറില്‍ കുത്തരി ചോറ് വേണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.