Home / Articles / Health / Contributors / ലോകത്ത് ഇന്നുവരെ ക്യാന്‍സറിന്‍റെ കാരണം കണ്ടുപിടിച്ചിട്ടില്ല | മോഹനന്‍ വൈദ്യര്‍

ലോകത്ത് ഇന്നുവരെ ക്യാന്‍സറിന്‍റെ കാരണം കണ്ടുപിടിച്ചിട്ടില്ല | മോഹനന്‍ വൈദ്യര്‍

നമുക്കെല്ലാവര്‍ക്കും സുപരിചിതവും നാമോരോരുത്തരും അങ്ങേയറ്റം വിശ്വാസം അര്‍പ്പിക്കുന്നതുമായ മോഡേണ്‍ സയന്‍സ് കൊട്ടിഘോഷിക്കുന്നതുപോലെ ക്യാന്‍സര്‍ എന്ന രോഗം ഒരു മഹാ സംഭവമേ അല്ല. ഇന്ന് ക്യാന്‍സര്‍ എന്ന രോഗം വാണിജ്യ വ്യവസായമായി മാറിക്കഴിഞ്ഞു. കുത്തക കമ്പനികള്‍ (ആശുപത്രികള്‍) ഈ രോഗത്തിനെ തങ്ങളുടെ കീശ വീര്‍പ്പിക്കാനുള്ള ഒരു മാര്‍ഗമായി ഏറ്റെടുത്തുകഴിഞ്ഞു.

ക്യാന്‍സറിനെ പേടിക്കരുത്

ശരീരം തന്‍റെ ഉള്ളിലുള്ള ജീവന്‍ നിലനിര്‍ത്താന്‍ നടത്തുന്ന അവസാന രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്നാണ് ക്യാന്‍സര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ആചാര്യന്‍മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ക്യാന്‍സര്‍ എന്ന രോഗത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ക്യാന്‍സര്‍ എന്ന് മോഡേണ്‍ സയന്‍സ് ഇന്ന് വിളിക്കുന്ന പേരിലല്ല അവര്‍ അതിനെ കണ്ടിരുന്നത്‌ എന്നുമാത്രം.

പണ്ടത്തെ വിദ്രതി, അര്‍ബുദം, മുഴ എന്നിവയാണ് ഇന്നത്തെ ക്യാന്‍സറായി വിലസുന്നത്. കോശങ്ങളുടെ പെട്ടന്നുള്ള വാര്‍ദ്ധക്യമാണ് ക്യാന്‍സര്‍ എന്ന് ഒരു സാങ്കേതികവിദ്യയുടേയും സഹായമില്ലാതെ അവര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ 2009 ല്‍ മാത്രമാണ് മോഡേണ്‍ സയന്‍സിന് ഇത് കണ്ടെത്താനായത്.

kid after chemo

വളര്‍ച്ചയോ വാര്‍ദ്ധ്യക്യമോ?

ക്യാന്‍സര്‍ എന്ന രോഗം കോശങ്ങളുടെ അമിത വളര്‍ച്ചയാണോ അതോ  വാര്‍ദ്ധ്യക്യമാണോ എന്ന കാര്യത്തില്‍ ആധുനികശാസ്ത്രത്തിന് ഇതുവരെ ഒരു പിടിത്തവും കിട്ടിയിട്ടില്ല. 2009 ല്‍ അമേരിക്കയില്‍ മൂന്ന് ശാസ്ത്രജ്ഞന്മാര്‍ക്ക് നോബല്‍ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തമാണ് ടെലോമെറേസ് എന്ന എന്‍സൈമിലൂടെ ടെലോമേഴ്സ് എങ്ങനെയാണ് ക്രോമോസോം നശിക്കുന്നതില്‍നിന്ന് തടയുന്നത് എന്ന കണ്ടുപിടുത്തം. ഈ കണ്ടുപിടുത്തം ക്യാന്‍സര്‍ ചികിത്സക്ക് വളരെ സഹായകമാകുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചികിത്സയുടെ അടിസ്ഥാനം എന്താണ്?

ഒരു അടിസ്ഥാനവും ഇല്ലെങ്കില്‍പ്പോലും ഇപ്പോഴും ആധുനികശാസ്ത്രം തങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന ചികിത്സാരീതിക്ക് ഒരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ല. അവര്‍ ഇന്നും അതേ കീമോതെറാപ്പിയും അതേ റേഡിയേഷനും തുടരുന്നു.

ആധുനികശാസ്ത്രം ഇന്നുവരെ ക്യാന്‍സറിന്‍റെ യഥാര്‍ത്ഥ കാരണമോ പ്രതിവിധിയോ കണ്ടെത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതും കണ്ടുപിടിക്കാന്‍ പറ്റാത്തതുമായ രോഗത്തിന്, കണ്ടുപിടിച്ചിട്ടില്ലാത്ത ചികിത്സയും മരുന്നും നല്‍കി സാധാരണ ജനങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കുന്നു.

 

 

തെറ്റിദ്ധരിക്കപ്പെടുന്ന രോഗം

അതെ, എന്നും എല്ലാവരും തെറ്റിദ്ധരിക്കുന്ന ഒന്നാണ് രോഗം എന്ന ശാരീരിക അവസ്ഥ. ഏതൊരു രോഗവും വരുന്നത് നമ്മെ അല്ലെങ്കില്‍ നമ്മുടെ ജീവനെ രക്ഷിക്കാന്‍വേണ്ടി മാത്രമാണ്. ക്യാന്‍സര്‍ മുഴയുടെ കാര്യം തന്നെയെടുത്താല്‍ മനസ്സിലാവും അതൊരു സംരക്ഷണമാണ് ചെയ്യുന്നതെന്ന്. മറ്റ് കോശങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി അവശിഷ്ടങ്ങളെല്ലാം ഒരു സ്ഥലത്തേക്ക് ശരീരംതന്നെ കൂട്ടിവെക്കുന്നു. അതാണ്‌ വിദ്രതി അല്ലെങ്കില്‍ മുഴ.

ഈ സത്യം എല്ലാവരും തിരിച്ചറിയണം. ഇത് മനസ്സിലാക്കാതെ ശരീരത്തെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ ബഹുനിലകലുള്ള ആശുപത്രികളിലേക്കും ബഹുസവിശേഷതകളുമുള്ള ലാബുകളിലേക്കും നെട്ടോട്ടം ഓടുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

രക്ഷപെടാനുള്ള ഒരേയൊരു മാര്‍ഗം

ആഹാരം നേരാംവണ്ണം കഴിക്കുക. അതുമാത്രമാണ് രക്ഷപെടാനുള്ള ഒരേയൊരു മാര്‍ഗം. നാം കഴിക്കുന്നത്‌ എന്താണോ അതാണ്‌ നാം. ശരിയായ ഭക്ഷണം കഴിച്ചാല്‍ എല്ലാം ശരിയാവും.

അടുക്കളയിലേക്ക് തിരിച്ചുവരുക. അമ്മ പണ്ടുകാലങ്ങളില്‍ പ്രയോഗിച്ചിരുന്ന ചില നുറുക്കുപണികള്‍ മാത്രം മതി എല്ലാ രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍.

ഭാരതീയന് വിദ്യയും, വൈദ്യവും, അന്നവും വില്‍ക്കാന്‍ പാടില്ലെന്നയിരുന്നു. ഇത് മൂന്നും എന്ന് വില്‍പ്പനച്ചരക്കായോ അന്നുമുതല്‍ നമ്മുടെ താളംതെറ്റി.

About Malayalam Admin

4 comments

  1. viswasam athalle ellam !,,,,,,,,,,,,,,,,,,,,,,,,

  2. diabetic aaya makalku enthanu food kodukkuka

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.