Home / Articles / തേങ്ങാവെള്ളം ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിനാഗിരി (ചൊറുക്ക)

തേങ്ങാവെള്ളം ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിനാഗിരി (ചൊറുക്ക)

എന്താണ് ഈ വിനാഗിരിയുടെ ആവശ്യം? ഇന്ന് നമുക്ക് കടകളില്‍ ലഭിക്കുന്ന വിനാഗിരി ഒന്നുംതന്നെ ശുദ്ധമായ വിനാഗിരി അല്ല. കൂടുതലും പ്രകൃതിദത്തമല്ലാത്തവയാണ് (സിന്തറ്റിക്) നമുക്ക് ലഭിക്കുന്നത്. ഇനി പ്രകൃതിദത്തമാണെന്ന് എഴുതിവെച്ച് തന്നാല്‍പോലും വിശ്വസിച്ച് ഉപയോഗിക്കാന്‍ പറ്റില്ല. കാരണം “ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കറ്റാണ്” ഇന്നുള്ളത്.

കൃത്രിമമായ വിനാഗിരിയില്‍ കൃത്രിമമായി ഉണ്ടാക്കിയ അസെറ്റിക് ആസിഡ് ആണ് ഉള്ളത്. ഇത് ശരീരത്തിന് ദോഷം മാത്രം ചെയ്യുന്നു. ഇന്ന് ലഭിക്കുന്ന അച്ചാറുകളിലും മറ്റും ഇതാണ് ചേര്‍ക്കുന്നത്. ഉദാഹരണത്തിന് ഇന്ന് ശീതളപാനീയങ്ങളിലും, വെല്‍ക്കം ജൂസുകളിലും എല്ലാം നാരങ്ങക്ക് പകരം സിട്രിക് ആസിഡ് ആണ് ഉപയോഗിക്കപ്പെടുന്നത്. ഈ സിന്തറ്റിക്കുകളെല്ലാം നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ആമാശയ വൃണം ഉണ്ടാവാനും, അള്‍സര്‍ ഉണ്ടാവാനും എല്ലാം ഇത് കാരണമാകുന്നു.

അതുകൊണ്ട് പ്രകൃതിയിലേക്ക് തിരിയുക. കഴിവതും പ്രകൃതിദത്തമായ ആഹാരസാധനങ്ങള്‍ മാത്രം ഉപയോഗിക്കുക.

വീട്ടില്‍ അച്ചാര്‍ ഉണ്ടാക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഈ വിനാഗിരി ഉപയോഗിക്കാവുന്നതാണ്.

തേങ്ങാവെള്ളം ഉപയോഗിച്ച് വിനാഗിരി തയ്യാറാക്കുന്ന വിധം

Natural Vinegar from coconut water

ചേരുവകള്‍

തേങ്ങാവെള്ളം  :-  ഒരു ലിറ്റര്‍

പഞ്ചസാര  :-  ഒന്നര സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തേങ്ങാവെള്ളവും പഞ്ചസാരയും ഒരുമിച്ച് ചേര്‍ത്ത് ഒരു കുപ്പിയല്‍ അടച്ച് വെക്കുക. 41 ദിവസം മുതല്‍ 51 ദിവസം വരെ വെക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക കുപ്പിയുടെ അടപ്പ് മുറുക്കി അടക്കരുത്. അല്‍പ്പം അയച്ച്‌ അടക്കുക. വായൂ സഞ്ചാരം ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ കുപ്പി പൊട്ടി പോകും.

About Malayalam Admin

17 comments

  1. apo sugar velutha vishamallae?

  2. good and thanks.

  3. എങ്ങിനെ ഉണ്ടാക്കുന്ന വിനാഗിരി കേടുവരാദെ യത്രകാലംവീട്ടിൽസൂക്ഷിക്കാൻപെറ്റും…വിവരങ്ങ ള്ക്ക്…നന്ദി.

  4. പഞ്ചസാര വിഷമാണെന്ന് പറഞ്ഞിട്ട് അത് ഉപയോഗിക്കാമോ ? ബദല്‍ രീതികള്‍ ഉണ്ടോ ?

  5. VELLAM ATHIL AKATHE NOKIYAL ATHRAYUM KALAM UPAYOGIKAM

  6. pakaram nalla nadan sarkara avam ente abiprayam pakshe kalaru marum

  7. organic broun sugar available in the market

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.