Home / Articles / പനി എങ്ങനെ ഉണ്ടാവുന്നു ? ഏതു പനിക്കും ഒരു മരുന്നുണ്ട് !!!

പനി എങ്ങനെ ഉണ്ടാവുന്നു ? ഏതു പനിക്കും ഒരു മരുന്നുണ്ട് !!!

പനിക്കാലമായതുകൊണ്ട്‌ വൈദ്യരുടെ ചില പനി പൊടിക്കൈകള്‍ തന്നെയാവട്ടെ ഈ പോസ്റ്റില്‍.

പനി എന്ന ശുദ്ധികലശം

വൈദ്യരുടെ ഭാഷ്യത്തില്‍ പനി എന്നത് ശരീരത്തിന്‍റെ ഏറ്റവും വലിയ ശുദ്ധികലശമാണ്. പനി എന്തിന് വരുന്നു, എങ്ങനെ വരുന്നു എന്നൊന്നും ചിന്തിക്കാതെ പനി വന്നയുടനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു മെഡിക്കല്‍സ്റ്റോറില്‍ നിന്ന് ഒരു ഗുളിക മേടിച്ച് കഴിച്ച് പനിയെ ഓടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ പനി നമ്മുടെ ശരീരത്തിന്‍റെ പ്രധിരോധശേഷിയെയാണ് കാണിക്കുന്നതെന്ന് വൈദ്യര്‍. വര്‍ഷത്തില്‍ ഒരു പനിയെങ്കിലും വരാത്ത ആളാണ്‌ ഏറ്റവും വലിയ രോഗി.

man with fever

പനി എങ്ങനെ ഉണ്ടാവുന്നു?

വൈദ്യരുടെ നിഗമനത്തില്‍ പ്രധിരോധശേഷി കുറയുമ്പോളാണ് പുറത്തുനിന്നുള്ള സൂക്ഷ്മജീവികള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. ഇവ ശരീരത്തിനുള്ളില്‍ പെറ്റുപെരുകുകയും, ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ശരീരം തന്‍റെ താപനില അന്തരീക്ഷത്തിലെ താപനിലയില്‍നിന്നു ഉയര്‍ത്തിനിര്‍ത്താന്‍ പാടുപെടുന്ന തണുപ്പുകാലത്ത്. സൂക്ഷ്മജീവികള്‍ ശരീരത്തിന് ദോഷമുണ്ടാക്കുമെന്നു മനസ്സിലാകുമ്പോള്‍ ശരീരം സ്വയം തന്‍റെ താപനില ഉയര്‍ത്തുന്നു. ഇതാണ് പനിയായി നാം കാണുന്നത്. 37 ഡിഗ്രിക്ക് മുകളില്‍ ദോഷകരമായ സൂക്ഷ്മജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാതെയാവും. അവയെല്ലാം നശിപ്പിക്കപ്പെടുന്നു. ഇതോടൊപ്പം ശരീരത്തിന് ആവശ്യമുള്ള ചില സൂക്ഷ്മജീവികളും നശിപ്പിക്കപ്പെടുന്നു. അതിനെ വീണ്ടും ഉത്പ്പാദിപ്പിക്കാനുള്ള കഴിവ് ശരീരത്തിനുണ്ട്. പക്ഷേ നാം അതിന് അനുവദിക്കാതെ ശരീരത്തിന് ദോഷമുണ്ടാക്കുന്ന കെമിക്കലുകള്‍ ശരീരത്തിനുള്ളിലേക്ക് കയറ്റിവിടുന്നു. ശരീരത്തിന് അല്‍പ്പം സമയം കൊടുത്ത് ക്ഷമ കാണിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വൈദ്യര്‍.

 

പനിക്കുള്ള മരുന്ന്

  • പനിക്കുള്ള ഏറ്റവും നല്ല മരുന്ന് ഉപവാസമാണ്. 2 മുതല്‍ 3 ദിവസം വരെ ഉപവസിക്കാം. ആദ്യദിവസം ഒന്നും കഴിക്കാതെയും, പിന്നീടുള്ള ദിവസം വേണമെങ്കില്‍ ഇളനീരോ, ശുദ്ധമായ പഴച്ചാറുകളോ മാത്രം കഴിച്ച് ഉപവസിക്കാം.
  • ഇനി അത് പറ്റില്ല, അല്‍പ്പം ക്ഷമ കുറവുള്ളവരാണെങ്കില്‍ പ്രകൃതിയില്‍നിന്ന്തന്നെ ഏത് പനിയേയും ഓടിക്കുന്ന ഒരു മരുന്ന് വൈദ്യര്‍ നിര്‍ദ്ദേശിച്ചു.
  • ദേവദാരം, ചിറ്റരത്ത, ചിറ്റമൃത്, കിരിയാത്ത്, മല്ലി, ചുക്ക്, ജീരകം ഇവ ഓരോന്നും 20 ഗ്രാം വീതം ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ പറ്റിച്ച് കാല്‍ ലിറ്റര്‍ ആക്കി പകുതി രാവിലേയും, പകുതി രാത്രിയിലും കുടിക്കാം.
  • ഈ കഷായം പ്രസവിച്ച് ഒരു ദിവസമായ കുഞ്ഞിനുപോലും കൊടുക്കാന്‍ സാധിക്കും. ഒരു സ്പൂണ്‍ മുതല്‍ 2 സ്പൂണ്‍ കഷായം വരെ 2 നേരമായി കൊടുക്കാം. ഒരു വയസ്സുള്ള കുട്ടിക്ക് 25 മില്ലി തൊട്ട് 50 മില്ലി വരെ 2 നേരമായി കൊടുക്കാം.
  • ഇനി ക്ഷീണമോ, പ്ലേറ്റ്ലറ്റിന്‍റെ കുറവുണ്ടെങ്കിലോ, ശരീരത്തില്‍ ചുവന്ന പാടോ മറ്റോ ഉണ്ടെങ്കില്‍ പപ്പായയുടെ (കപ്പളങ്ങ) ഇലയുടെ നീര് സേവിക്കാം.
  • ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ പപ്പായയുടെ ഇലയുടെ നീര് കഴിക്കാം. 10 വയസ്സിന് മുകളിലുള്ളവര്‍ക്ക് മൂത്തതും ഇളത്തതും അല്ലാത്ത ഇല അരച്ച് 25 മില്ലി നീര് പിഴിഞ്ഞെടുത്തതും 25 മില്ലി പാലും ചേര്‍ത്ത് 3 നേരം കഴിക്കാം. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 15 മില്ലി നീരും 25 മില്ലി പാലും ചേര്‍ത്ത് 3 നേരം. അതിലും ചെറിയ കുട്ടികള്‍ക്ക് 5 മില്ലി നീരും 25 മില്ലി പാലും ചേര്‍ത്ത് 3 നേരം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ 2 മില്ലി നീരും 10 മില്ലി പാലും ചേര്‍ത്ത് 3 നേരം. വെറും മൂന്ന് ദിവസംകൊണ്ട് പ്ലേറ്റ്ലറ്റിന്‍റെ എണ്ണം കൂടുമെന്ന് വൈദ്യര്‍ ഉറപ്പ് പറയുന്നു.
  • ഇവിടെ പാല്‍ ഉപയോഗിക്കുന്നത് ഭക്ഷണമായല്ല, മറിച്ച് ഒരു മാധ്യമമായാണ്. എങ്ങനെയാണോ ഹോമിയോ ഗുളികകളില്‍ മദ്യം മാധ്യമമായി ഉപയോഗിക്കുന്നത്, അതുപോലെ ഈ നീര് ശരീരത്തില്‍ പെട്ടന്ന് പിടിക്കാനാണ് പാല്‍ ഉപയോഗിക്കുന്നത്. പാല്‍ നിര്‍ബന്ധമായും ഒരു പശുവിന്‍റെ പാലായിരിക്കണം. പല പശുവിന്‍റെ പാലായാല്‍അത് വിഷത്തിന് സമമാണ്. കടയില്‍നിന്ന് പായ്ക്കറ്റില്‍ ലഭിക്കുന്നത് പാലല്ലാത്തതുകൊണ്ട് അതിന്‍റെ കാര്യം പറയുന്നില്ല.

നാം ഇതൊന്നും ശ്രദ്ധിക്കുകയോ പഠിക്കുകയോ ചെയ്യാതെ എളുപ്പവഴികളുടെ പിന്നാലെ പായുന്നു. ഒരു പാരസെറ്റാമോള്‍ കൊണ്ട് 11 എലികളെ കൊല്ലാമെന്നും വൈദ്യര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ശരീരത്തെ ശ്രദ്ധിക്കാനും, പഠിക്കാനുമാണ് വൈദ്യര്‍ പറയുന്നത്.

അതുകൊണ്ട് പനി വന്നാല്‍ പേടിക്കാതെ, സന്തോഷിക്കുക.

About Malayalam Admin

14 comments

  1. eeshwaraaaaaaaaaaaaa ithokke evide kittum enthayalum thappiyirangam.

  2. ഇതില്‍ പറഞ്ഞ മരുന്നുകള്‍ മുന്‍പ് ഉണ്ടാക്കി വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ…എത്ര നാള്‍ ഇങ്ങനെ വെയ്ക്കാം…

  3. Shaji Abdul Rasheed

    കൂടുതല്‍ കാലം സൂക്ഷിക്കാന് പറ്റില്ല ആയുരവേധ മരുന്നുകള്‍

  4. vaidyarude fananu njan
    oru valiya manushya snehi

  5. can i get mohanan vaidyars address

  6. മരുന്നുകള്‍ നിര്‍ദ്ദേശക്കുപോള്‍ അതിന്‍റെ ഫോട്ടോ കൂടി കാണിച്ചാല്‍ നന്നായിരുന്നു.

  7. Can i get a solution for gastroesophageal reflux disease

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.