ഗര്‍ഭധാരണം ഒരു രോഗമല്ല. ഡോക്ടര്‍ പ്രദീപ് ചള്ളിയില്‍ അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവം പങ്കുവെച്ചു.
ഇന്ന് നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ അവരെ ഒരു രോഗിയെപ്പോലെയാണ് കാണുന്നത്. ആശുപത്രിയില്‍ ചെന്നാല്‍ എന്തോ കുറ്റം ചെയ്തപോലുള്ള പെരുമാറ്റവും. ഈ കാഴ്ച്ചപ്പാടിനു ഒരു മാറ്റം അനിവാര്യമാണ്.
ഗര്‍ഭധാരണവും പ്രസവവും ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണ്. എന്നാല്‍ ഗര്‍ഭധാരണം എന്തോ ഒരു സങ്കീര്‍ണ്ണമായ അവസ്ഥയാണെന്നും, അടിയന്തിര സാഹചര്യമുണ്ടായാല്‍ കുഞ്ഞിനോ അമ്മക്കോ ജീവഹാനി വരെ സംഭവിക്കാവുന്ന ഒരു ഭയജനകമായ അവസ്ഥയാണെന്നുമാണ് ഇന്ന് മാധ്യമങ്ങളും ഡോക്ടര്‍മാരും പറഞ്ഞ് പേടിപ്പിക്കുന്നത്. കൂടാതെ സിനിമകളിലും സീരിയലുകളിലും കാണിക്കുന്ന പേടിപ്പെടുത്തുന്ന പ്രസവ രംഗങ്ങളും കൂടിയാവുമ്പോള്‍ പ്രസവം സ്ത്രീകള്‍ക്ക് ഇന്നൊരു പേടിസ്വപ്നമാണ്. മനുഷ്യരല്ലാതെ മറ്റൊരു ജീവികളും സിസേറിയന്‍ ചെയ്യുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഗര്‍ഭം ധരിക്കുന്നതിന് മുന്‍പും പിന്‍പും ചില നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു അടിയന്തര സാഹചര്യങ്ങളും, ഒരു ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെതന്നെ സുഖകരമായി പ്രസവിക്കാം. പ്രസവം എന്നത് എട്ടോ ഒന്‍പതോ മാസത്തെ കാര്യം മാത്രമല്ല, ഒരു കുഞ്ഞിന്‍റെ ഭാവിയെ മുഴുവന്‍ ബാധിക്കുന്ന കാര്യമാണ്. ആ മാസങ്ങളില്‍ ഒരല്‍പം ശ്രദ്ധ കാണിച്ചാല്‍ കുഞ്ഞുങ്ങളെ ആശുപത്രികളില്‍ കയറ്റിയിറക്കുന്നത് തീര്‍ത്തും ഒഴിവാക്കാം. പ്രസവശേഷം ഉടന്‍തന്നെ പുക്കിള്‍ക്കൊടി മുറിക്കുന്നതും കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രണ്ടോ മൂന്നോ മിനിറ്റ് വൈകി പുക്കിള്‍ക്കൊടി മുറിച്ചാല്‍ ഫിറ്റ്സ് (ചുഴലി), അനീമിയ പോലുള്ള രോഗങ്ങളെ തടയാന്‍ കഴിയുമെന്ന് WHO സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയാണ് ഡോക്ടര്‍ പ്രദീപ് ചള്ളിയിലിന്‍റെ അനുഭവം പ്രസക്തമായിരിക്കുന്നത്.
ശരിയാണ്… എനിക്കും തോന്നിയിട്ടുണ്ട് പ്രസവിക്കാൻ ആശുപത്രി വേണമോ എന്ന്….?
vaidyarude contact number please