Home / Articles / ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സമയം

ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സമയം

അങ്ങനെ ഒരു സമയം ഉണ്ടോ? എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ ഭക്ഷണം കഴിക്കുക എന്നുള്ളത്. അപ്പോള്‍ അതിനു ഒരു സമയവും ഉണ്ടോ? തീര്‍ച്ചയായും, കാരണം, എപ്പോള്‍ ഭക്ഷണം കഴിക്കാം എന്നുള്ള ചോദ്യത്തിന് ഭൂരിപക്ഷംപേരും പറയുക ‘നേരത്തിന്’ അല്ലെങ്കില്‍ ‘സമയത്തിന്’ ഭക്ഷണം കഴിക്കാം എന്നാണ്.

അപ്പോള്‍ ഏതാണ് ഈ നേരം അല്ലെങ്കില്‍ സമയം? ഈ സമയത്തിന് ഒരു രൂപം നല്‍കുകയാണെങ്കില്‍ അത് ഒരു ക്ലോക്ക് ആയി മാറുന്നു. ഈ ക്ലോക്ക്‌ കാണിക്കുന്ന കൃത്യ സമയത്തിനു ഭൂരിപക്ഷംപേരും ഭക്ഷണം കഴിച്ച്‌ പോരുന്നു. ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ? ഇങ്ങനെ ക്ലോക്കിലെ സമയം നോക്കിയാണോ നാം ഭക്ഷണം കഴിക്കേണ്ടത്? അങ്ങനെയെങ്കില്‍ ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയം ഏതാണ്? നമുക്ക് എങ്ങനെ അത് മനസ്സിലാക്കാം?

ഇവിടെയാണ്‌ ശരീരത്തിന്‍റെ ഭാഷ മനസ്സിലാക്കേണ്ട പ്രാധാന്യം വരുന്നത്. നമ്മള്‍ മനസ്സിലാക്കിവെച്ചിരിക്കുന്നത് ശാസ്ത്രഭാഷയാണ്‌. അതുകൊണ്ടാണ് നാം ക്ലോക്ക്‌ കാണിക്കുന്ന സമയം അനുസരിച്ച് ഭക്ഷണം കഴിച്ചു പോരുന്നത്. എന്നാല്‍ നമുക്ക്‌ ആവശ്യം ശരീരപ്രകൃതി മനസ്സിലാക്കുകയാണ്.

ഭക്ഷണം കഴിക്കാന്‍ ശരീരം ആവശ്യപ്പെടുന്ന ഒരു സമയം ഉണ്ട്. ആ സമയം ഏതാണെന്ന് അറിയാമോ? അതാണ്‌ “വിശപ്പ്‌”. വിശപ്പിലൂടെയാണ് ശരീരം ഭക്ഷണത്തെ ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ ‘വിശക്കുന്ന സമയത്തല്ലേ’ ഭക്ഷണം കഴിക്കേണ്ടത്? അതല്ലേ ശരി? നമുക്ക് നോക്കാം…

‘വിശപ്പ്’, അത് വളരെ പ്രധാനപ്പെട്ടതാണ്. “വിശപ്പാണ് ശരീരത്തിന്‍റെ അടിസ്ഥാന ഭാഷ”.

വിശപ്പ്‌ എന്തെന്നു അറിയാത്ത ധാരാളം മനുഷ്യര്‍ ഇന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് വിശപ്പ്‌ അനുഭവിച്ചറിയേണ്ടത് ആവശ്യമാണ്‌. അങ്ങനെ വിശന്നതിനു ശേഷം ഭക്ഷണം കഴിച്ചാല്‍ മാത്രമേ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കുകയുള്ളൂ.

Right time to eat and drinkശരീരത്തിന്‍റെ ആവശ്യത്തെ കരുതിയല്ലേ നാം ഭക്ഷണം കഴിക്കുന്നത്‌. , ശരീരം അതിന്‍റെ ആവശ്യം എങ്ങനെയാണ് നമ്മെ മനസ്സിലാക്കിത്തരുന്നത്? ‘വിശപ്പിലൂടെയല്ലേ’? അങ്ങനെയെങ്കില്‍ വിശക്കുമ്പോളാണോ ഭക്ഷണം കഴിക്കേണ്ടത് അതോ ക്ലോക്കിലെ സമയം അനുസരിച്ചാണോ ഭക്ഷണം കഴിക്കേണ്ടത്? ശരീരത്തിന്‍റെ ആവശ്യം മനസ്സിലാക്കി, വിശക്കുമ്പോള്‍ ഭക്ഷിച്ചാല്‍, ശരീരം അതിനെ ഊര്‍ജ്ജമാക്കി മാറ്റാന്‍ സഹായിക്കുന്നു. ക്ലോക്കിലെ സമയം അനുസരിച്ചാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍, ശരീരം അതിന് ആവശ്യമില്ലാത്ത ഭക്ഷണത്തെ നിരാകരിക്കുകയും, അതില്‍നിന്നു ഊര്‍ജ്ജം ഒന്നും ലഭിക്കാതെ വിസര്‍ജ്യമായി പുറന്തള്ളുകയും ചെയ്യുന്നു.

ഇതേപോലെതന്നെയാണ് ദാഹത്തിന്‍റെ കാര്യവും. വിശപ്പിലൂടെ ശരീരം എങ്ങനെയാണോ ഭക്ഷണത്തെ ആവശ്യപ്പെടുന്നത്, അതേപോലെതന്നെ ദാഹത്തിലൂടെ വെള്ളത്തിനെ ആവശ്യപ്പെടുന്നു.

പ്രകൃതി ചികിത്സ എന്ന പേരില്‍ അനേകം ആളുകള്‍ അതിരാവിലെ കണക്കുവെച്ചു വെള്ളം കുടിക്കുന്നത് നാം കണ്ടിട്ടുണ്ടാവാം അല്ലെങ്കില്‍ കുടിക്കുന്നുണ്ടാവാം. എന്നാല്‍ ദാഹമില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ അതിരാവിലെ ധാരാളം വെള്ളം കുടിച്ചുനോക്കൂ, ആദ്യമായി കുടിക്കുമ്പോള്‍ ശരീരം അതിനെ നിരാകരിക്കുന്നു. ചര്‍ദ്ദിക്കണമെന്ന് തോന്നുന്നു. ചര്‍ദ്ദി എന്നത് എന്താണ്? ചര്‍ദ്ദി എന്നത് ശരീരത്തിന്‍റെ നിരാകരണമാണെന്ന് നാം കണ്ടുകഴിഞ്ഞു.

“വിശക്കാതെ ഭക്ഷണം കഴിക്കുന്നതും, ദാഹിക്കാതെ വെള്ളം കുടിക്കുന്നതും ശരീരപ്രകൃതിക്ക് വിരുദ്ധമാണ്.” ഇങ്ങനെ ശാസ്ത്രത്തെ കൂട്ടുപിടിച്ച് ശരീരപ്രകൃതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?

  • വിശപ്പില്ലാത്തപ്പോള്‍ ഭക്ഷണം കഴിക്കുന്നത്‌ തുടര്‍ന്നാല്‍, വിശപ്പ് നിങ്ങളെ വേണ്ടെന്നു വെയ്ക്കും, താമാസിയാതെ വിശപ്പില്ലാത്ത ആളായി നിങ്ങള്‍ മാറും.
  • വിശപ്പ് തോന്നുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പറ്റാതാവും.
  • ദാഹിക്കാതെ വെള്ളം കുടിക്കുന്നത് തുടര്‍ന്നാല്‍ ദാഹം നിങ്ങളെ വേണ്ടന്ന് വെയ്ക്കും, ദാഹം ഇല്ലാത്ത ആളായി നിങ്ങള്‍ മാറും.
  • വിശപ്പിനേയും ദാഹത്തിനേയും തുടര്‍ച്ചയായി തിരിച്ചറിയാതിരുന്നാല്‍, ദഹനക്കേടില്‍ തുടങ്ങി പ്രമേഹം വരെയുള്ള എല്ലാ രോഗങ്ങളും ശരീരത്തില്‍ ഉണ്ടാകും.

 

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാവൂ. ആരോഗ്യമില്ലാത്ത ശരീരത്തില്‍ നിന്നാണ് വിഷമം, സങ്കടം, നിരാശ, പേടി, ദേഷ്യം, അഹങ്കാരം തുടങ്ങിയ വിപരീത ചിന്തകള്‍ ഉണ്ടാവുന്നത്. ഈ വികാരങ്ങള്‍ മനുഷ്യസഹജമായ അല്ല, രോഗം ബാധിച്ച ശരീരം ഉണ്ടാക്കുന്ന രോഗം ബാധിച്ച ചിന്തകളാണിവ.

“വിശപ്പ്, ദാഹം, ഉറക്കം തുടങ്ങിയവ ശരീരത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങളാണ്”. ശരീരത്തിന്‍റെ ഈ ആവിശ്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാതിരുന്നാല്‍ ശരീരത്തിന്‍റെ ആരോഗ്യം സ്ഥിരമാകും.

“ശരീരത്തിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കൂ, അവയെ അനുകൂലിക്കൂ, ആരോഗ്യവാന്മായിരിക്കൂ…” 

About Malayalam Admin

5 comments

  1. valare nalla oru information aanu. thanks a lot

  2. How many hours a man must sleep ?

    • A man must sleep 6 hours and that must be in the middle of night, to be precisely said the time is between 9pm to 3 am. You will surely get the details in the coming posts.

  3. please publish contact details of Vaidyar.

  4. സർ നിങ്ങൾ അഷ്ടാഗഹൃദയം വായിച്ചിട്ടുണ്ടോ,വാഗ്ഭട്ട മഹർഷി അഴുതിയദ്,ഇല്ലെങ്കിൽ ഒന്ന് വാഴിച്ചിട് അതിൽ ഉള്ള കാര്യങ്ങൾ ഒന്ന് നിരീക്ഷിച്ച നോക്കു.രാജിവ് ഡിസ്കിട്ജിനാ നിങ്ങൾ അറയാണ്ടിരികില്ല,അയാൾ നിങ്ങളെ പോലെ നാട് മുഴുവൻ ചുറ്റി എല്ലാവരുടെയും നല്ല ആരോഗ്യത്തിനു ,അസുഖ മില്ലാതെ ജീവിക്കാനും പറഞ്ഞു കൊടുത്ത ആൾ.സർ നിങ്ങൾ ചെയുന്ന ഈ കാര്യങ്ങൾക്കെ എന്റെ നൂർ നൂർ വന്ദനും….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.