Home / Articles / ഭക്ഷണം കഴിക്കേണ്ടതും വെള്ളം കുടിക്കേണ്ടതും എപ്പോള്‍? അധ്യായം # 4

ഭക്ഷണം കഴിക്കേണ്ടതും വെള്ളം കുടിക്കേണ്ടതും എപ്പോള്‍? അധ്യായം # 4

ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക സമയമില്ല. ശരീരത്തില്‍ കോശത്തിന് ജോലി ചെയ്യാന്‍ ഊര്‍ജ്ജത്തിന്‍റെ ആവശ്യം വരുമ്പോഴാണ് ശരീരം ആഹാരം ആവശ്യപ്പെടുന്നത്. വിശപ്പിലൂടെയാണ് ശരീരം ആഹാരത്തെ ആവശ്യപ്പെടുന്നത്. വിശക്കുമ്പോള്‍ ആഹാരം കഴിച്ചാല്‍മാത്രമേ  കഴിക്കുന്ന ആഹാരം പൂര്‍ണ്ണമായി ദാഹിക്കൂ. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വെള്ളം ആവശ്യപ്പെടുന്നത്. ദാഹത്തിലൂടെ വെള്ളം ആവശ്യപ്പെടുമ്പോഴാണ് ശരീരതിനുള്ളിലേക്ക് വെള്ളം കൊടുക്കേണ്ടത്.

when to eat food and drinkആഹാരത്തിന്‍റെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാന്‍, എങ്കില്‍മാത്രമേ ദഹനരസം ഉണ്ടാവുകയുള്ളൂ. അതായത്, ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാന്‍. ഉദാഹരണത്തിന്, പുളി എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളം വരുന്നു. കാരണം പുളിയെ ദഹിപ്പിക്കാന്‍ കൂടുതല്‍ ദഹനരസം ആവശ്യമാണ്‌. അതുകൊണ്ട് പുളി വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ശരീരം അതിനെ ദഹിപ്പിക്കാനുള്ള രസം ഉണ്ടാക്കുന്നു.

സസ്യഭുക്കുകള്‍ക്ക് ദഹനരസം ഉണ്ടാവുന്നത് വായിലാണ്. ചവച്ചരക്കുമ്പോള്‍ മുതലേ ആഹാരം ദഹിപ്പിക്കപ്പെടുന്നു. എന്നാല്‍ മാംസ്യഭുക്കുകള്‍ക്ക് ആഹാരം ദഹിപ്പിക്കപ്പെടുന്നത് ആമാശയത്തിലാണ്.

വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതുപോലെതന്നെ പ്രധാനമാണ് വിശപ്പില്ലാത്തപ്പോള്‍ ആഹാരം കഴിക്കാതിരിക്കുന്നതും. ഒരിക്കല്‍ കഴിച്ച ആഹാരം പൂര്‍ണ്ണമായി ദഹിച്ചാല്‍ മാത്രമേ വീണ്ടും വിശപ്പുണ്ടാവൂ. വീണ്ടും വിശക്കാതെ ഭക്ഷണം കഴിച്ചാല്‍, അതായത്, സമയം തെറ്റി ആഹാരം കഴിച്ചാല്‍ മുന്‍പ് കഴിച്ചതും ഇപ്പോള്‍ കഴിച്ചതും ദഹിക്കാതെ പോകുന്നു. ദഹനപ്രക്രിയ തകരാറിലാവുകയും, വായുവിന്‍റെ പ്രശ്നമോ, മലബന്ധമോ ഉണ്ടാവുന്നു.

കാലത്തിനനുസരിച്ച് ആഹാരം കഴിച്ചാല്‍ ദഹനപ്രക്രിയ ശരിയായി നടക്കും. ചൂടുകാലത്ത് തണുത്ത ആഹാരവും, തണുപ്പ് കാലത്ത് ചൂടുള്ള ആഹാരവും കഴിക്കാന്‍ പാടില്ല. കാരണം, ശരീരം പ്രകൃതിയോടും കാലാവസ്ഥയോടും ഇണങ്ങാന്‍ ശ്രമിക്കുന്ന സമയത്ത്, നാം അതിനെതിരായി പ്രവര്‍ത്തിച്ചാല്‍ ശരീരപ്രകൃതി തന്നെ തകിടം മറിയും. ഇതുമൂലം ചിലപ്പോള്‍ പനിയോ, ജലദോഷമോ, മറ്റേതെങ്കിലും ബുദ്ധിമുട്ടുകളോ ശരീരത്തിന് ഉണ്ടാവുന്നു.

നാം ശരീരത്തിന്‍റെ ഭാഷ അല്ലെങ്കില്‍ ശരീരപ്രകൃതി മനസ്സിലാക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ആഹാരം ചീത്തയോ, കേടായതോ ആണെങ്കില്‍, ശരീരം ഛര്‍ദ്ദി മൂലം അതിനോട് പ്രതികരിക്കുന്നു. എന്നാല്‍ ഛര്‍ദ്ദിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാതെ അതിനെ തടഞ്ഞുനിര്‍ത്താന്‍ നാം മരുന്ന് കഴിക്കുന്നു. അപ്പോഴും ശരീരം അതിന്‍റെ ധര്‍മ്മം നിര്‍വഹിക്കുന്നു. നാം മരുന്നുകൊണ്ട് തടഞ്ഞുനിര്‍ത്തിയ ഛര്‍ദ്ദിയെ ശരീരം വയറിളക്കമായി പുറന്തള്ളാന്‍ ശ്രമിക്കുന്നു. അപ്പോഴും നാം വെറുതെ ഇരിക്കുന്നില്ല. മരുന്ന് കഴിച്ച് അതിനേയും ശരീരത്തിനുള്ളില്‍ത്തന്നെ തടഞ്ഞുനിര്‍ത്തുന്നു. ഈ തടഞ്ഞുനിര്‍ത്തിയ വിസര്‍ജ്യം ശരീരത്തിനുള്ളില്‍ കിടന്ന് പഴകി, വീണ്ടും പ്രധിരോധശേഷി ലഭിക്കുമ്പോള്‍, ചൊറിച്ചിലായോ, കഫമായോ, അങ്ങനെ ഏതെങ്കിലും വിധത്തില്‍ പുറന്തള്ളാന്‍ ശ്രമിക്കുന്നു. “രോഗം എന്ന് നാം പേരിട്ടുവിളിക്കുന്ന പ്രക്രിയ ശരീരത്തെ രക്ഷിക്കാന്‍വേണ്ടി മാത്രം ഉണ്ടാവുന്നതാണ്.”

“ശരീരത്തിന്‍റെ ഈ ഭാഷ മനസ്സിലാക്കാതെ, ശരീരത്തിനെതിരെ, അതായത് നമുക്കെതിരെതന്നെ നാം പ്രവര്‍ത്തിച്ചുവരുന്നു.” കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ആരും ഇന്ന് വിശപ്പ്‌ അറിയുന്നില്ല. “വിശപ്പറിയാതെ ഭക്ഷണം കഴിക്കുന്നത്‌ ശരീരത്തിനോട് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.” ടെലിവിഷന്‍ കണ്ടുകൊണ്ടും, സംസാരിച്ചുകൊണ്ടും മറ്റും കഴിക്കുന്ന ഭക്ഷണം, ശരീരത്തിന്‍റെ ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും.

അതുകൊണ്ട് ഈ ചൊല്ല് എപ്പോഴും ഓര്‍മ്മയില്‍ വെക്കുക;

“ആഹാരം ചവച്ച് കുടിക്കുകയും, വെള്ളം ചവച്ച്‌ കഴിക്കുകയും ചെയ്യണം.”

About Malayalam Admin

7 comments

  1. ആഴ്ചയില്‍ ഒരു തവണയെങ്കിലും തലവേദനയുണ്ടാവാറുള്ള എനിക്ക് വെള്ളം കുടിക്കുന്നതിന്‍റെ അളവ് കൂട്ടിയപ്പോള്‍ അതിന് കുറവു വന്നു. ദാഹമില്ലെങ്കിലും വെള്ളം കുടിക്കാറുണ്ട് എന്തെങ്കിലും ദോഷമുണ്ടോ?

  2. Hi sir iam proud of u bcz u r words ! u have a big and simple thoughts ! i respect u sir…..

  3. Thala neer irakkamvum sinusitis enthu chaiyanam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.