അലോപ്പതി ചികിത്സാ സമ്പ്രദായത്തെ നിങ്ങള്‍ പരിചയപ്പെട്ട് കാണുമല്ലോ! രോഗങ്ങളെ അവര്‍ക്കു ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ ഇല്ലയോ എന്ന് ഭരണകൂടം തന്നെ പറഞ്ഞിരിക്കുന്നതും നിങ്ങള്‍ കണ്ടു കാണുമല്ലോ! രോഗത്തെ സുഖപ്പെടുത്തും എന്നോ സുഖപ്പെടുത്തിയിട്ടുണ്ട് എന്നോ, രോഗത്തെ തടയും എന്നോ ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കില്ല. അപ്പോള്‍ ഒന്ന് ചോദിച്ചോട്ടേ, നിങ്ങള്‍ ഈ ചികിത്സിക്കുമ്പോള്‍ ശരീരത്തിനു എന്താണ് സംഭവിക്കുന്നത്? ചികിത്സ എന്ന പേരില്‍ നിങ്ങള്‍ ശരീരത്തെ സഹായിക്കുകയാണോ അതോ ദ്രോഹിക്കുകയാണോ? ഒരു വാസ്തവം പറഞ്ഞോട്ടേ, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശരീരത്തെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്, ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ദ്രോഹത്തിന്‍റെ കഥ മനസ്സിലാക്കണമെങ്കില്‍ ആദ്യമേ നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കണം, നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കണം.
ശരീരത്തെ ഒരു വ്യക്തിയായി കണക്കാക്കാം. ഒരു വ്യക്തിയാകുമ്പോള്‍ സ്വാഭാവികമായും ഒരു ഭാഷ ഉണ്ടാകുമല്ലോ. ആവശ്യങ്ങളെ അറിയിക്കുവാനും, ആശയവിനിമയം നടത്തുവാനും, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ ഉറപ്പിക്കുവാനും നമുക്ക് ഭാഷ ആവശ്യമാണ്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും അങ്ങനെ പ്രകൃതിയിലെ ഓരോ സൃഷ്ടിക്കും ഓരോ ഭാഷയുണ്ട്. നമുക്ക് നമ്മുടെ വളര്‍ത്തുമൃഗങ്ങളുടെ ഭാഷ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒരു കര്‍ഷകനു പ്രകൃതിയുടേയും മണ്ണിന്‍റെയും ഭാഷ മനസ്സിലാക്കാന്‍ സാധിക്കുന്നു. അങ്ങനെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവര്‍ അതിന്‍റെ ഭാഷ മനസിലാക്കുന്നു.
അങ്ങനെയെങ്കില്‍ ഒരു വ്യക്തി എന്ന നിലയില്‍ ശരീരത്തിനു ഒരു ഭാഷ ഉണ്ടാവേണ്ടതല്ലേ? തീര്‍ച്ചയായും, ശരീരത്തിനു ഒരു ഭാഷ ഉണ്ട്. ആയുസ്സ് മുഴുവനും നമ്മുടെ ആരോഗ്യത്തെ തീരുമാനിക്കുന്ന നമ്മുടെ ശരീരത്തിന്‍റെ ആ ഭാഷയെ മനസ്സിലാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ? ജനിച്ച നിമിഷം മുതല്‍ ഈ നിമിഷം വരെ നമ്മോടൊപ്പം നില്‍ക്കുന്ന ശരീരത്തോട് നാം സംസാരിക്കാറുണ്ടോ? നമ്മെക്കുറിച്ചല്ലാതെ ലോകത്തിലുള്ള എല്ലാകാര്യത്തെക്കുറിച്ചും അറിയാന്‍ നാം ശ്രമിക്കുന്നു. പക്ഷേ അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട ശരീരശാസ്ത്രത്തെ തികച്ചും അവഗണിക്കുന്നു. നമുക്ക് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തെ മുന്‍കൂട്ടി പ്രവചിക്കാന്‍ നമ്മുടെ ശരീരത്തിനു സാധിക്കും. നമ്മള്‍ കഴിക്കുന്നഭക്ഷണം നമ്മെ എങ്ങനെ ബാധിക്കുമെന്നു പറയാന്‍ ഈ ശരീരത്തിനു സാധിക്കും. ഇങ്ങനെ നമ്മുടെ ആരോഗ്യത്തില്‍ ശ്രദ്ധയോടെ, വരാന്‍പോകുന്ന ശാരീരികമായ അപകടങ്ങളെ മുന്‍കൂട്ടി പറഞ്ഞു താക്കീത് നല്‍കുന്ന ശരീരത്തെ നാം അനുസരിക്കുമോ? അല്ലെങ്കില്‍ ശരീരം പറയുന്നതെങ്കിലും മനസ്സിലാക്കാന്‍ നാം ശ്രമിക്കാറുണ്ടോ? അങ്ങനെ മനസ്സിലാക്കുമ്പോള്‍ നാം നമ്മുടെ ശരീരത്തിന്‍റെ ഭാഷയെ മനസ്സിലാക്കുകയാണ്.
നമ്മുടെ ശരീരത്തിന്‍റെ ഭാഷ പ്രകൃതിയുമായി ബന്ധമുള്ളതാണ്. പ്രകൃതി തെറ്റ് ചെയ്യില്ല എന്ന് മനസ്സിലാക്കലാണ് അടിസ്ഥാന പാഠം. പ്രകൃതി തെറ്റ് ചെയ്യില്ല എന്നുള്ളതുകൊണ്ടുതന്നെ ശരീരവും തെറ്റ് ചെയ്യില്ല. പ്രകൃതിയുടെ പ്രവര്‍ത്തനം തികച്ചും കുറ്റമറ്റതാണ്. എല്ലാ വസ്തുക്കളുമായി ഇണക്കപ്പെട്ട പ്രകൃതിയുടെ പ്രവര്‍ത്തനത്തെ നമ്മുടെ മുന്‍ഗാമികളില്‍ പലരും മനസ്സിലാക്കിയിരുന്നു എന്നു മാത്രമല്ല അവര്‍ അതിനെ ആരോഗ്യകരമായ ജീവിതത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. അവര്‍ പുതിയ വസ്തുക്കളെ കണ്ടുപിടിക്കുന്ന ശാസ്ത്രഞ്ജന്മാര്‍ ആയിരുന്നില്ല, പ്രകൃതിയുടെ രഹസ്യങ്ങളെ അനുഭവിച്ചറിഞ്ഞവര്‍ ആയിരുന്നു.
പ്രകൃതി എന്ന ജീവമണ്ഡലത്തില്‍ നിന്ന് ശരീരത്തെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.നമുക്ക് പരിചയമുള്ളതു ശരീരത്തെയാണ്. അതുകൊണ്ട് ശരീരത്തിലൂടെ പ്രകൃതിയെ മനസ്സിലാക്കുന്നതാണ് എളുപ്പം. നമ്മുടെ ശരീരത്തിന്‍റെ പ്രകൃതിയെ അല്ലെങ്കില്‍ ഭാഷയെ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം.
നല്ല ആരോഗ്യവാനായ ഒരാള്‍ പൊടിപടലങ്ങള്‍ നിറഞ്ഞ ഒരു മുറിയിലേക്ക് പ്രവേശിച്ചു എന്നിരിക്കട്ടെ. അയാള്‍ തീര്‍ച്ചയായും പൊടി കലര്‍ന്ന കാറ്റ് ശ്വസിക്കാന്‍ ഇടയാവും. അതിന്‍റെ ഫലമായി അയാള്‍ ഉടനെ തുമ്മുകയും ചെയ്യുന്നു. ഈ തുമ്മലിനെ ശാസ്ത്രീയമായി ‘ഡസ്റ്റ് അലര്‍ജി’ എന്നു വേണമെങ്കില്‍ വിളിക്കാം. പക്ഷേ എന്തുകൊണ്ടാണ് തുമ്മല്‍ ഉണ്ടായത് എന്നു നിങ്ങള്‍ ചിന്തിച്ചോ?
പൊടിയെ ഉള്ളിലേക്ക് കടക്കാന്‍ മൂക്ക് അനുവദിച്ചിട്ടുണ്ടെങ്കില്‍, അത് ശ്വാസകോശത്തിലേക്ക് കടക്കും. പല തരത്തിലുള്ള ശ്വാസകോശ തകരാറുകള്‍ അതുമൂലം ഉണ്ടാകും. അതുകൊണ്ട് ശരീരം ഉടനെ അതിനു ദോഷം വരുത്താന്‍ പോകുന്ന പൊടിയെ തിരിച്ചറിഞ്ഞു അതിനെ ഉടനടി തുമ്മലായി പുറന്തള്ളുന്നു. ഇതൊരു അറിയിപ്പാണ്. ഇത് ശരീരത്തിന്‍റെ ഭാഷയാണ്.
പക്ഷേ നമുക്ക് ഇത് ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള സമയം ഇല്ല. നമ്മള്‍ ഉടനെ തുമ്മലിനെ നിര്‍ത്തിവെക്കാനുള്ള വഴികള്‍ കണ്ടുപിടിക്കുന്നു. വാസ്തവത്തില്‍ തുമ്മല്‍ വന്നത് നല്ലതിനോ അതോ നമ്മളെ ഉപദ്രവിക്കാനോ?
ശരീരം ഒരിക്കലും അതിനു ദോഷം വരുത്തുന്ന യാതൊന്നിനേയും ഉള്ളിലേക്ക് കടക്കാന്‍ അനുവദിക്കില്ല. ഉള്ളിലേക്ക് കടന്നാല്‍ത്തന്നെ ഉടനടി അതിനെ പുറന്തള്ളാന്‍ ഉള്ള നടപടിയും സ്വീകരിക്കും. അതാണ് ശരീരത്തിന്‍റെ ഘടന അല്ലെങ്കില്‍ ശരീരപ്രകൃതി.
ഈ പ്രകൃതിയെ നാം മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ തെറ്റിദ്ധരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. ശരീരം നല്ലത് ചെയ്യുമ്പോള്‍ നാം അതിനെ നമ്മുടെ ദോഷത്തിനാണെന്നു കരുതുന്നു.
സ്വയം സംരക്ഷിക്കുന്ന, സ്വയം ശരിയാക്കുന്ന അത്ഭുതകരമായ ഘടന ശരീരത്തിനുണ്ട്.
എല്ലാവരും, എപ്പോഴും ഓര്‍മ്മയില്‍ വെക്കേണ്ട ഒരു കാര്യം ഉണ്ട്,
“ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ നമ്മുടെ നന്മക്കുവേണ്ടിയാണ്. ശരീരം തെറ്റ് ചെയ്യില്ല.”
thank you very much from the bottom of my heart.