നമ്മുടെ ആരുടേയും കൈവശമുള്ളത് യഥാര്‍ത്ഥ കായമല്ല. ഇതില്‍ അടങ്ങിയിരിക്കുന്നത് പശ (ഗം അറബിക്ക്), മൈദ എന്നിവയാണെന്ന് വ്യക്തമായി ഇതിന്‍റെ കവറില്‍ തന്നെ എഴുതിയിരിക്കുന്നു. വെറും 10% ല്‍ താഴെ മാത്രമാണ് കായം അടങ്ങിയിരിക്കുന്നത്. ഇതിനോടോപ്പംതന്നെ കായത്തിന്‍റെ മണവും ചേര്‍ത്താണ് നമുക്ക് ലഭിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് ഇതറിയാം?
ഇങ്ങനെയുള്ള കായം നമ്മുടെ ദിനചര്യയില്‍ നിത്യവും ഉള്‍പ്പെടുത്തിയാല്‍ നമ്മുടെ ആരോഗ്യസ്ഥിതി എന്താവും? എന്താവാനാണ്, നമുക്ക് ചുറ്റും, നാം സ്വന്തമായും ഇതിന്‍റെ അനന്തരഫലങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുകയാണല്ലോ.
നമുക്ക് നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണല്ലോ കായം. സാമ്പാറിനൊപ്പവും, രസത്തിനൊപ്പവും, മറ്റു കറികള്‍ക്കു രുചി കൂട്ടുവാനും നാം കായം ഉപയോഗിക്കുന്നു. എന്നാല്‍ മൈദയാല്‍ നിര്‍മ്മിതമായ ഈ കായമാണ് നാം ദിനവും ഉപയോഗിക്കുന്നതെങ്കിലോ? ഈ കാണുന്ന അസുഖങ്ങള്‍ എല്ലാം എങ്ങനെ ഉണ്ടാവുന്നു എന്നിനി പറയേണ്ടതില്ലല്ലോ.
മൈദ എന്നത് ഗോതമ്പിന്‍റെ അവസാന ഉല്‍പ്പന്നമാണ്. അതായത് ഗോതമ്പിന്‍റെ എല്ലാ ഗുണങ്ങളും എടുത്തുമാറ്റിയതിനുശേഷം കിട്ടുന്ന ചണ്ടി. ഇതില്‍ ബെന്‍സോയില്‍ പെറോക്സൈഡ‍് ചേര്‍ത്ത് വെളുപ്പിക്കുന്നു. വീണ്ടും മൃദുവാക്കാനായി ആലോക്സന്‍ എന്ന കെമിക്കല്‍ ഉപയോഗിക്കുന്നു. ഈ ആലോക്സന്‍ ആണ് യഥാര്‍ത്ഥ താരം. പ്രമേഹത്തിന്‍റെ മരുന്നുകള്‍ പരീക്ഷിക്കാനായി മൃഗങ്ങളില്‍ കൃത്രിമമായി പ്രമേഹം ഉണ്ടാക്കുവാന്‍ ഉപയോഗിക്കപ്പെടുന്ന കെമിക്കലാണ് ആലോക്സന്‍. അതായത് ആലോക്സന്‍ അഥവാ മൈദ സ്ഥിരമായി കഴിക്കുന്ന ഒരാള്‍ക്ക് ഭാവിയില്‍ പ്രമേഹം പ്രതീക്ഷിക്കാം. കാരണം ആലോക്സന് ഒരാളുടെ പാന്‍ക്രിയാസിനെ നശിപ്പിക്കാന്‍ കഴിയും. പാന്‍ക്രിയാസിന്‍റെ ബീറ്റാ സെല്ലുകളെ നശിപ്പിക്കുകയും അതുവഴി മരണത്തിനുപോലും ഇടയാക്കാന്‍ കഴിവുള്ളവനാണ് ഇവന്‍. മാത്രമല്ല ഇന്‍സുലിന്‍ ഉണ്ടാക്കുവാനുള്ള ഒരുവന്‍റെ ശേഷിയെ നശിപ്പിക്കുകയും അയാളെ ടൈപ്പ് – 2 പ്രമേഹരോഗിയാക്കുവാനും ഇവന് കഴിയും. ഈ മൈദ ചൈനയിലും, യൂറോപ്യന്‍ യൂണിയനിലും നിരോധിച്ചിരിക്കുന്ന കാര്യം കൂടി ചേര്‍ക്കട്ടെ.
തീര്‍ന്നില്ല. ഗം അറബിക്ക് എന്താണെന്ന് അറിയേണ്ടേ? ഇത് രണ്ടിനം അക്കേഷ്യ മരങ്ങളില്‍ നിന്നെടുക്കുന്ന ഒരു തരം പശയാണ്. ഇത് അച്ചടി, പെയിന്‍റ് നിര്‍മ്മാണം, പശ, സൗന്ദര്യവര്‍ദ്ധകവസ്തു, വ്യവസായിക ഉപയോഗം, വസ്ത്ര നിര്‍മ്മാണ മേഖല, ഷൂ പോളിഷില്‍, എന്നിങ്ങനെയാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.
ഇത്രയും പോരേ ഒരു കായത്തിനെക്കൊണ്ടുള്ള പൊല്ലാപ്പ്!!!
ഇനി യഥാര്‍ത്ഥ കായത്തിന്‍റെ വില അറിയേണ്ടേ? യഥാര്‍ത്ഥ കായത്തിന്‍റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 5200 നു മുകളിലാണ്.
വേണോ നമുക്കീ വ്യാജനെ?
വ്യാജ വനസ്പതിമാരുടെ വയറ്റത്തടിക്കരുതേ!!
from where I can get pure Asafoetida?