ശരീരത്തിനു സ്വയം സംരക്ഷിക്കാനും, സ്വയം ശരിയാക്കാനുമുള്ള ഘടന ഉണ്ടെന്നു നാം കണ്ടു കഴിഞ്ഞു. എന്നാല്‍ ഈ കഴിവ് ശരീരത്തിനു എപ്പോഴാണ് കിട്ടിയതെന്ന് അറിയാമോ?
ഒരു നവജാതശിശുവിന്‍റെ കാര്യം തന്നെ എടുക്കാം. എങ്ങനെയാണ് ആ കുഞ്ഞ് തന്‍റെ വിശപ്പും ദാഹവും നമ്മെ അറിയിക്കുന്നത്? തീര്‍ച്ചയായും, അതിന്‍റെ കരച്ചിലില്‍ക്കൂടി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനു മുലപ്പാലോ വെള്ളമോ കൊടുക്കുന്നു. മുലപ്പാല്‍ ഇല്ലാത്ത അവസ്ഥയില്‍ ചിലപ്പോള്‍ പശുവിന്‍പാല്‍ കൊടുക്കുന്നു. കുഞ്ഞിന്‍റെ വിശപ്പോ ദാഹമോ മാറുമ്പോള്‍ കരച്ചിലും നിര്‍ത്തുന്നു. എന്നാല്‍ മുലപ്പാല്‍ ഇല്ലാത്ത അവസ്ഥയില്‍ കൊടുക്കുന്ന പശുവിന്‍പാല്‍ കേടുവന്നതാണെന്നിരിക്കട്ടെ. ഇതു അറിയാതെയാണ് നാം അത് കുഞ്ഞിനു കൊടുക്കുന്നത്. ഇപ്പോള്‍ കുഞ്ഞിന്‍റെ ശരീരം എങ്ങനെ പ്രതികരിക്കും?
ശരീരത്തിനു ദോഷം വരുത്തുന്നതോന്നും ശരീരം അതിന്‍റെ ഉള്ളിലേക്ക് കടക്കാന്‍ അനുവദിക്കില്ല. കുഞ്ഞിനെ ശ്രദ്ധിക്കുക, പാല്‍ കുടിച്ചു കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ഛര്‍ദ്ദിക്കാന്‍ തുടങ്ങുന്നു. കേടുവന്ന പാലിനെ കുഞ്ഞിന്‍റെ ശരീരം പൂര്‍ണ്ണമായി നിരാകരിച്ച് മുഴുവനായും പുറന്തള്ളുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനു സ്വയം സംരക്ഷിക്കാനുള്ള ശക്തി ഉണ്ടോ? ആരെങ്കിലും കുഞ്ഞിനെ അത് പഠിപ്പിക്കേണ്ടിവന്നോ? കുഞ്ഞിന്‍റെ ശരീരത്തോട് ഏത് ഡോക്ടറാണു ഈവിധം പ്രവര്‍ത്തിക്കാന്‍ പറഞ്ഞുകൊടുത്തത്?
ശരീരത്തെ ആരും ഒന്നും പഠിപ്പിക്കേണ്ട കാര്യമില്ല. എന്താണ് ശരി എന്നുള്ളത് ശരീരത്തിനു അറിയാം. ഇത് ആ കുഞ്ഞിന്‍റെ കാര്യത്തില്‍നിന്നു നാം പഠിക്കേണ്ടുന്ന പാഠമാണ്.
ഒരു തുമ്മല്‍ ശരീരത്തിനും മൂക്കിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഈ ചെറിയ ബുദ്ധിമുട്ടുകള്‍ വലുതാണോ അതോ ആ പൊടി ഉണ്ടാക്കാന്‍ പോകുന്ന രോഗം വലുതാണോ? ശരീരമാണ് ഇത് തീരുമാനിക്കുന്നത്. ഒരു നിമിഷം പോലും താമസം വരുത്താതെ തീരുമാനം നടപ്പിലാക്കുകയും ചെയ്യുന്നു.
ഛര്‍ദ്ദിക്കുന്നതുമൂലം ഉണ്ടാകുന്ന വയറു വേദനയും, വായിലും, തൊണ്ടയിലും, നെഞ്ചിലും ഉണ്ടാകുന്ന നീറ്റല്‍ ആണോ വലുത് അതോ കേടുവന്ന പാല്‍ ശരീരത്തിനു വരുത്താന്‍ പോകുന്ന വലിയ ബുദ്ധിമുട്ടുകളാണോ വലുത്? ശരീരം തീരുമാനം എടുക്കുന്നു, ഉടന്‍തന്നെ കേടുവന്ന പാലിനെ പുറന്തള്ളുന്നു.
ശരീരം ശരിയായ തീരുമാനം എടുക്കുന്നു, അത് ഉടനെ നടപ്പിലാക്കുകയും ചെയ്യുന്നു. സ്ഥലമോ, സന്ദര്‍ഭമോ നോക്കി ബുദ്ധിപരമായി പെരുമാറാന്‍ ശരീരം തയ്യാറല്ല. എന്തുകൊണ്ടെന്നാല്‍ ശരീരത്തിനോടൊപ്പം നില്‍ക്കുക എന്നതാണ് ബുദ്ധിയുടെ ചുമതല. ബുദ്ധിക്കു കീഴടങ്ങുന്നത് ശരീരത്തിന്‍റെ ചുമതല അല്ല.
പൊടിക്കെതിരെ വന്ന തുമ്മലായും, കേടുവന്ന പാലിനെതിരെ വന്ന ഛര്‍ദ്ദിലായും ശരീരം തന്‍റെ കടമ നിര്‍വഹിക്കുന്നു. ഇത് ഒരു ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമാണ്.
“ആരോഗ്യം എന്നത് പ്രതിരോധശേഷിയാണ്. പ്രതിരോധശേഷി ഇല്ലാത്ത ശരീരം ജീവച്ഛവം ആണ്. ശരീരം കാണിച്ചുതരുന്ന ഇത്തരം പ്രതിരോധങ്ങളെയും പ്രതികരണങ്ങളെയുമാണ് നാം രോഗമായി മനസ്സിലാക്കുന്നത്.”
അപ്പോള്‍ ഒന്ന് ചിന്തിച്ചു നോക്കൂ, നിങ്ങള്‍ ആരോഗ്യത്തെയല്ലേ രോഗമായി മനസ്സിലാക്കുന്നത്? ഇത് അന്ധവിശ്വാസമല്ലേ? ഇങ്ങനെ ശാസ്ത്രീയമായി പല അന്ധവിശ്വാസങ്ങളും നമുക്കുണ്ട്. ഇത് നമ്മെ നമ്മുടെ ശരീരപ്രകൃതി മനസ്സിലാക്കുന്നതില്‍ നിന്നു തടയുന്നു.
ശരീരത്തിന്‍റെ ഓരോ പ്രവര്‍ത്തിയിലൂടെയും നമുക്ക് പ്രകൃതിയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ സാധിക്കും. ഈ കുറ്റമറ്റ പ്രവര്‍ത്തനത്തെ നാം നമ്മുടെ അറിവുകൊണ്ടും പഠിപ്പുകൊണ്ടും തടയുകയോ ദോഷം വരുത്തുകയോ ചെയ്യുകയാണെങ്കില്‍, ശരീരം അതിനെ എതിര്‍ക്കുന്നത് എങ്ങനെയാണെന്ന് നാം കണ്ടുകഴിഞ്ഞു.
കേടുവന്ന ഭക്ഷണം ശരീരത്തിനകത്തു പ്രവേശിക്കുമ്പോള്‍ അതിനെ ഛര്‍ദ്ദിലായി പുറന്തള്ളുന്നു. ഈ ഛര്‍ദ്ദിയെ നാം നമ്മുടെ അറിവ് ഉപയോഗിച്ച് ഗുളിക കൊണ്ടോ മറ്റേതെങ്കിലും വിധത്തിലോ തടയുന്നു. അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? ആ കേടുവന്ന ഭക്ഷണത്തെ നാം ശരീരത്തിനകത്തു, പുറത്തുപോകാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുന്നു.
പക്ഷേ ശരീരത്തെ ശ്രദ്ധിക്കുക, ശരീരം നമ്മുടെ അറിവിനു കീഴടങ്ങില്ല. അന്നനാളം വഴി വയറിലേക്ക് എത്തുന്ന കേടുവന്ന ഭക്ഷണത്തിനെ ഉടന്‍തന്നെ ചെറുകുടല്‍ വഴി മലാശയത്തിലേക്ക് എത്തിച്ച് ദഹിപ്പിക്കാതെ ഉടന്‍ പുറന്തള്ളുന്നു. എങ്ങനെയാണു പുറന്തള്ളുന്നത്? വയറിളക്കമായി. വളരെ എളുപ്പത്തില്‍ ഛര്‍ദിയായി പുറത്തു പോകേണ്ടിയിരുന്ന കേടുവന്ന ഭക്ഷണത്തെ ശരീരത്തിനകത്തുതന്നെ തടഞ്ഞുവെച്ചതുമൂലം വളരെ പ്രയാസത്തോടെ വയറിളക്കമായി പുറന്തള്ളണ്ടവന്നു. ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടത് എന്താണ്? ശരീരം അതിനു ദോഷം വരുത്തുന്നവയെ ഏതവസ്ഥയിലും സ്വീകരിക്കില്ല, മറിച്ച് പുറന്തള്ളും.
ശരീരം പുറത്തേക്കു കളയുന്നതോന്നും ശരീരത്തിനു ആവശ്യമുള്ളതല്ല, കൂടാതെ ഇവ ശരീരത്തിനു ദോഷം ചെയ്യുന്നവയുമാണ്. ശരീരത്തിന്‍റെ നന്മയെപ്രതിയാണ് ഇവ പുറന്തള്ളപ്പെടുന്നത്. ഇവയെ പുറന്തള്ളാന്‍ അനുവദിക്കുന്നതാണ് ആരോഗ്യത്തോടെ ഇരിക്കാനുള്ള വഴി. “ശാരീരിക പ്രവര്‍ത്തനങ്ങളെ അതിന്‍റെ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ശരീരത്തെ രോഗവിമുക്തമായി സൂക്ഷിക്കാന്‍ സാധിക്കും.”
‘രോഗാവസ്ഥ എന്നുള്ളത് ശരീരത്തിന്‍റെ കുറ്റമറ്റ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കാത്ത അറിവിനാല്‍ ഉണ്ടാകുന്നതാണ്.’
“ഒരു ശരീരം ഭ്രൂണത്തില്‍നിന്നു പുറത്തു വരുമ്പോള്‍ത്തന്നെ തന്‍റെ ശരീരത്തെ എങ്ങനെ ആരോഗ്യത്തോടെ നിലനിര്‍ത്താം എന്ന അറിവിനോടുകൂടിതന്നെ ജനിക്കുന്നു. ഏത് വസ്തു തനിക്കു ദോഷം ഉണ്ടാക്കുന്നുവെന്നും, എങ്ങനെയാണ് അതിനെതിരെ പ്രതികരിക്കേണ്ടതെന്നും ഉള്ള അറിവ് പ്രകൃതിയില്‍നിന്നു ലഭിക്കുന്നു.”
“ശരീരത്തെ പിന്തുണക്കുക, അനുകൂലിക്കുക, ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളോടൊപ്പം നില്‍ക്കുക, നിങ്ങള്‍ക്കു ആരോഗ്യമുള്ള ജീവിതം നയിക്കാന്‍ സാധിക്കും.”
I am fasal from calicut .age 27.ente prashnam thalaneerirakkavum nenjile khaphavum dhahanakkuravum Anu.kure varsha
BBBmayi thudangiyittu.ithinoru pariharam paranju tharumo?