Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Home / Articles / ശരീരവും മനസ്സും തമ്മിലുള്ള ബന്ധം എന്താണ്? അധ്യായം # 2

ശരീരവും മനസ്സും തമ്മിലുള്ള ബന്ധം എന്താണ്? അധ്യായം # 2

ശരീരവും മനസ്സും ഒന്നാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം നാം കാണുന്നതും, കേള്‍ക്കുന്നതും, ശ്വസിക്കുന്നതും എല്ലാം ശരീരത്തിലൂടെ അല്ല മറിച്ച് മനസ്സിലൂടെയാണ്. ‘മനസ്സ്’ അല്ലെങ്കില്‍ ‘സത്ത’ ശരീരത്തില്‍ നിന്നു വേര്‍പെട്ടാല്‍ ശരീരത്തിനു കേള്‍ക്കുവാനോ, കാണുവാനോ, ഒന്നും സാധിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ശരീരത്തിനല്ല മനസ്സിനാണ് പ്രത്യേകത. മനസ്സിന്‍റെ ഭാഗമാണ് ശരീരം. ശരീരത്തില്‍ അല്ല മനസ്സ്, മനസ്സിലാണ് ശരീരം.

ബോധമനസ്സും ഉപബോധമനസ്സും ഉണ്ട്. ഉപബോധമനസ്സാണ് ശരീരം. ഈ ശരീരത്തിനു ഒരു ഭാഷ ഉണ്ട്. ശരീരത്തിന് സ്വയം സംരക്ഷിക്കുവാനും ശരിയാക്കാനുമുള്ള കഴിവ് ഉണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷിയെ മനസ്സിലാക്കുക, ഭാഷയെ മനസ്സിലാക്കുക, സ്വയം ശരിയാക്കാന്‍ ശരീരത്തെ അനുവദിക്കുക.

ഒരു കുഞ്ഞിന്‍റെ കരച്ചില്‍ ശരീരത്തിന്‍റെ ഭാഷയാണ്‌. ആ കുഞ്ഞ് ഏത് ഭാഷക്കാരനുമാകട്ടെ അതിന്‍റെ കരച്ചിലിനു ഒരു ഭാഷയെ ഉണ്ടാവൂ. നാം കേള്‍ക്കുന്നത്, കാണുന്നത്, ശ്വസിക്കുന്നത്, മണക്കുന്നത്, സ്പര്‍ശിക്കുന്നത്, ചിരിക്കുന്നത് എല്ലാം ശരീരത്തിന്‍റെ ഭാഷയാണ്‌. ഏറ്റവും വലിയ ഉദാഹരണം കണ്ണുനീര്‍ ആണ്. നമ്മുടെ കണ്ണില്‍ ഒരു ഈച്ച വീണാല്‍ കണ്ണുനീര്‍ ഉണ്ടാവുന്നു, ഒരു അടി കിട്ടിയാല്‍ കണ്ണുനീര്‍ വരുന്നു, ദുഃഖം ഉണ്ടായാല്‍ കണ്ണുനീര്‍ വരുന്നു. ഈ കണ്ണുനീര്‍ അധികമായാല്‍ അതിനെ മൂക്കില്‍ക്കൂടി പുറന്തള്ളുന്നു. ഇനി മൂക്കിന്‍റെ പ്രത്യേക നോക്കിയാല്‍, മൂക്ക് തണുപ്പുകാലത്ത് ഹീറ്ററായും ചൂടുകാലത്ത് A/C ആയും പ്രവര്‍ത്തിക്കുന്നു. അങ്ങനെ കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ച് ശരീരം പ്രതികരിക്കുന്നു. അതിനെ നമുക്ക് ശരീരപ്രകൃതി അല്ലെങ്കില്‍ ശരീരത്തിന്‍റെ ഭാഷ എന്ന് പറയാം. ഈ ശരീരപ്രകൃതിക്ക് എതിരായി നാം പ്രവര്‍ത്തിക്കുമ്പോഴാണ് രോഗം ഉണ്ടാവുന്നത്.

രോഗം എന്നത് ശരീരത്തിന്‍റെ ഭാഷയാണ്. ശരീരത്തിനെ രക്ഷിക്കാന്‍വേണ്ടി മാത്രമാണ് രോഗം ഉണ്ടാവുന്നത്. അതിന്‍റെ ഉദാഹരണമാണ് പനി. ഒരു പനിയും നമ്മെ കൊല്ലാനല്ല വരുന്നത്, നമ്മുടെ പ്രധിരോധശേഷിയെയാണ് പനി കാണിക്കുന്നത്. രോഗപ്രതിരോധശേഷി നമുക്ക് ഉള്ളതുകൊണ്ടാണ് രോഗം ഉണ്ടാക്കി ശരീരം പ്രതികരിക്കുന്നത്.

ആരോഗ്യവും ചിന്തകളുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാവൂ. ആരോഗ്യമുള്ള ശരീരത്തിന് സ്വസ്ഥതയുള്ള മനസ്സ്‌ ഉണ്ടാവണം. അതിനു ശുദ്ധമായ ആഹാരം ആവശ്യമാണ്‌. അതുകൊണ്ട് ശുദ്ധമായത് ഭക്ഷിക്കുക, ആരോഗ്യവാന്മാരായിരിക്കുക, നല്ല ചിന്തകളും മനസ്സുമായിരിക്കുക.

hellohello

About Malayalam Admin

6 comments

  1. thanks..for your heartful information…

  2. സര്‍,ഈ പരമ്പര എങ്ങിനെയാണ് നിങള്‍ പോസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?ആഴ്ചയിലാണോ?miss ആക്കാന്‍ പാടില്ലല്ലോ?

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.