ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഔഷധച്ചെടിയാണിത്.ഇലകള്‍ക്ക് നല്ല പച്ച നിറമായിരിക്കും. എല്ലായ്പ്പോഴും പുഷ്പ്പങ്ങള്‍ ഉണ്ടാവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ കൂടുതലായും പൂവുകള്‍ വെള്ളനിറത്തിലോ, വയലറ്റ് നിറത്തിലോ കാണപ്പെടുന്നു. ചിലയിടങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള പൂവുകളും കാണാന്‍ കഴിയും. ശവംനാറി, ശവക്കോട്ടപ്പച്ച, നിത്യകല്യാണി, ഉഷമലരി, ആദാമും ഹവ്വയും, പന്ത്രണ്ടുമണി ചെടി എന്ന പല പേരുകളിലും നമ്മുടെ നാട്ടില്‍ അറിയപ്പെടും.
കുടുംബം :- അപ്പൊസൈനേസീ
ശാസ്ത്രനാമം :- കഥറാന്തസ് റോസിയസ്
വെള്ള പുഷ്പ്പങ്ങള്‍ ഉള്ള ചെടിയെ വിന്‍ക ആല്‍ബ എന്നും വയലറ്റ് പുഷ്പ്പങ്ങള്‍ ഉള്ളതിനെ വിന്‍ക റോസി എന്നും അറിയപ്പെടുന്നു.
വിവിധ ഭാഷയിലെ പേരുകള്‍
തമിഴില്‍ :- സുദുകടു മല്ലികൈ
തെലുങ്കുവില്‍ :- ബില്ലഗന്നേരു
ഹിന്ദിയില്‍ :- സദാബഹാര്‍
സംസ്കൃതത്തില്‍ :- നിത്യകല്യാണി, ഉഷമലരി
ബംഗാളിയില്‍ :- നയന്‍തര
പഞ്ചാബിയില്‍ :- പിങ്ക് പെരിവിങ്കിള്‍, രട്ടന്‍ജോട്ട്
മറാത്തിയില്‍ :- സദാ ഫുല്‍
രാസഘടകങ്ങള്‍
ഈ ചെടിയില്‍ അജ്മാലിസിന്‍, സെര്‍പ്പന്‍റെന്‍, റിസര്‍പൈന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു, പ്രധാനമായും വേരിലെ തൊലിയില്‍. കൂടാതെ വിന്‍ഡോലിന്‍, ല്യൂറോസിന്‍, വിന്‍കാല്യൂക്കോബ്ലാസ്റ്റിന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ ഇലയില്‍ കാണപ്പെടുന്നു.
ഔഷധഗുണങ്ങള്‍
- രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉതകുന്നു.
- രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. വളരെക്കാലം മുന്‍പ് തന്നെ പ്രമേഹരോഗശമനത്തിനായി ഈ സസ്യം ഉപയോഗിച്ചുവരുന്നു.
- ഉറക്കം വരുത്തുന്നു.
- രക്താര്‍ബുദം, അര്‍ബുദമുഴകള്‍ ശമിപ്പിക്കുന്നു. ഇലയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലോയിഡുകള്‍ ഇതിന് സഹായിക്കുന്നു.
- വിഷഹരശക്തിയുണ്ട്.
ഔഷധപ്രയോഗങ്ങളില്‍ ചിലത്
- 21 ഇല അരച്ച് രാവിലേയും വൈകിട്ടും കഴിക്കുന്നത് പ്രമേഹത്തെ ശമിപ്പിക്കാന്‍ സഹായിക്കുന്നു.
- ഇത് കൊളസ്ട്രോള്‍ കുറക്കുവാനും നന്ന്.
- തേള്‍ കടിച്ച മുറിവില്‍ ഇതിന്‍റെ ഇല അരച്ച് പുരട്ടുന്നത് വിഷം ശമിപ്പിക്കും.
വളരെ നാളത്തേക്കുള്ള നീണ്ട ഉപയോഗം നിര്‍ദേശിക്കപ്പെടുന്നില്ല.
thanks
I've learnt it as a Medicinal Plant….. Thankyou for the detailed uses of it….
Thank you
thanks for the information.
Nice information..
Thanks for the information.
thank you so much very useful informations.