മനുഷ്യന് ഒരു അത്ഭുതമാണ്, പ്രകൃതിയിലെ ഏറ്റവും ഉന്നതമായ സൃഷ്ടി. മറ്റു ജീവികളില്‍ നിന്നും വളരെ വ്യത്യസ്തമായ സൃഷ്ടിയാണ് മനുഷ്യന്‍. അതിന്‍റെ ഏറ്റവും വലിയ കാരണം മനുഷ്യന്‍റെ വികാസം പ്രാപിച്ച മസ്തിഷ്കം ആണ്. ചിന്തിക്കാനും മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും ഉള്ള കഴിവ് മനുഷ്യന് ഉണ്ട്. പക്ഷേ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ആ കഴിവുകള്‍ ഒന്നും മനുഷ്യന്‍ മനുഷ്യനെത്തന്നെ മനസ്സിലാക്കാന്‍ ഉപയോഗിക്കുന്നില്ല. അനേകം കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കിലും സ്വന്തം ശരീരത്തെ മനസ്സിലാക്കാനോ അതിനു ചേരുംവിധം പ്രവര്‍ത്തിക്കാനോ അതിനെ സ്വന്തം വരുതിക്കു കൊണ്ടുവരാനോ മനുഷ്യനു സാധിക്കുന്നില്ല. അങ്ങനെ കൊണ്ടുവരാന്‍ മനുഷ്യന്‍ പരാജയപ്പെടുമ്പോള്‍ അതിനനുസരിച്ച് വളരെ കൂടുതലായി മനുഷ്യന്‍റെ ശരീരം രോഗത്തിന് അടിമപ്പെടുന്നു. രോഗങ്ങള്‍ക്കു അടിമപ്പെടുന്നതോടുകൂടി വളരെ വ്യാപകമായി മരുന്നുകള്‍ക്കും അടിമപ്പെടുന്നു. പക്ഷേ ഈ മരുന്നുകള്‍ക്കൊന്നും മനുഷ്യരെ രോഗങ്ങളില്‍ നിന്ന് വിമുക്തരാക്കാനോ ശരീരത്തിനു പൂര്‍ണ്ണ ആരോഗ്യം നല്‍കാനോ സാധിക്കുന്നില്ല.
ഈ അവസ്ഥയില്‍ നിന്നും മനുഷ്യരെ തിരിച്ചു ആരോഗ്യത്തിലേക്ക് കൊണ്ടുവരുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. മനുഷ്യനെ പ്രകൃതിയിലേക്കു തിരിച്ചു കൊണ്ടുവരുക അതോടൊപ്പം രോഗങ്ങളില്‍നിന്നും വിമുക്തരാക്കുക എന്നതാണ് ഈ വെബ്സൈറ്റിന്‍റെ അന്തിമമായ ലക്ഷ്യം.
ഞങ്ങള്‍ അലോപ്പതിക്കോ, ആയുര്‍വേദത്തിനോ, ഹോമിയോപ്പതിക്കോ, അക്യുപങ്ചറിനോ, സിദ്ധക്കോ, അക്യുപ്രഷറിനോ അങ്ങനെ ഒരു ചികിത്സക്കും എതിരല്ല. എല്ലാ ചികിത്സക്കും അതതിന്‍റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഏതെങ്കിലും ചികിത്സയേയോ ചികിത്സകനേയോ വ്യതിപരമായോ പരോക്ഷമായോ തരംതാഴ്ത്താനോ വേദനിപ്പിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ നിങ്ങള്‍ക്കു അനുഭവപ്പെടുകയാണെങ്കില്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവീകമായ ഒരു അനുഭവംമാത്രമായി അതിനെ കരുതുക.
മനുഷ്യനു വളരെ വലിയ ഒരു ശക്തി ഉണ്ട്. അതു മനുഷ്യന്‍ ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ അവനു ലഭിക്കുന്നതാണ്. പക്ഷേ അവന്‍ അതു വേണ്ടവിധം പ്രയോജനപ്പെടുത്തുകയോ വേണ്ടപ്പോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. അതു ഉപയോഗിക്കാന്‍ നിങ്ങള്‍ക്കു ഒരു ഓര്‍മ്മപ്പെടുത്തലായും പ്രചോദനമായും നിങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. മരുന്നുകള്‍ ഇല്ലാതെ, പ്രകൃതിയോടൊപ്പം നിങ്ങള്‍ക്കു ജീവിക്കാന്‍ സാധിക്കും.
ഇങ്ങനെ പ്രകൃതിയെ സ്നേഹിച്ചു പ്രകൃതിയോടൊപ്പം ജീവിക്കുന്ന കുറേ വ്യത്യസ്തരായ മനുഷ്യരെ ഞങ്ങള്‍ കണ്ടുമുട്ടി, മനുഷ്യന്‍റെ ശരീരവും ശക്തിയും എന്താണെന്ന് അറിഞ്ഞവര്‍. ഇവരെയും ഇനിയും കണ്ടുമുട്ടുന്നവരെയും ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.
അതുകൊണ്ട് പ്രകൃതിയിലേക്ക് സ്വാഗതം, വരൂ… മനുഷ്യന്‍ ആരാണെന്നും, പ്രകൃതിയില്‍ മനുഷ്യന്‍ എന്താണെന്നും, മനുഷ്യന്‍റെ ശക്തി എന്താണെന്നും അറിയാം.
നല്ല തുടക്കം
Good Site. But please remove advertisements.
Hi Rasi, thank you so much for your comment,
we know adding ads on such a site is not good and is irritating too but we are helpless and we are forced to display ads. Please go through this link http://wp.me/P2UcOK-ev and you might understand our current situation.
Please suggest some treatment for Prostate Cancer ( it has spread to the bones also)
Excellent and valuable knowledge for human being living in current generation. Thanks a lot and expect more…
How to contact Mohanan vaidhyar ?
How to treat to water overstay in stomach..?
I want to get in touch with vaidyar for my son. Can someone guide me?